ഒളികാമറാ വിവാദം: എം.കെ രാഘവനെതിരേ കേസെടുത്തു
കോഴിക്കോട്: ഒളികാമറാ വിവാദത്തില്‍ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരേ പൊലിസ് കേസെടുത്തു. നടക്കാവ് പൊലിസാണ് കേസെടുത്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്.
ഡി.ജി.പി ലോക്നാഥ് ബെഹ്റ സിറ്റി പൊലിസ് കമ്മിഷണര്‍ എ.വി ജോര്‍ജിന് നല്കിയ നിര്‍ദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കേസെടുത്തത്. അഴിമതി തടയല്‍ ആക്ട് 13(1) എ, ഐ.പി.സി 171 ഇ എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. കേസില്‍ ഇന്നുതന്നെ അന്വേഷണം തുടങ്ങുമെന്ന് പൊലിസ് അറിയിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എം.കെ രാഘവന് അഞ്ചുകോടി ആവശ്യപ്പെടുന്ന വിഡിയോ ദൃശ്യം ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു.
എന്നാല്‍, ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് യു.ഡി.എഫും എം.കെ രാഘവനും വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് രാഘവന്റെ പരാതിയില്‍ പൊലിസ് അന്വേഷണവും നടത്തിവരികയാണ്.
അതിനിടെ, എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."