സ്ത്രീസംരക്ഷണം പ്രസംഗിക്കുന്ന സി.പി.എം അവരെ ആക്രമിക്കുന്നു: കെ.കെ രമ
വടകര: സ്ത്രീസംരക്ഷണവും നവോത്ഥാനവും പ്രസംഗിക്കുകയും സ്ത്രീകളെ മാനസികമായും ശാരിരികമായും അക്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് സി.പി.എം നടത്തുന്നതെന്ന് ആര്‍.എം.പി.ഐ നേതാവ് കെ.കെ രമ. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ആലത്തൂരില്‍ രമ്യാ ഹരിദാസിനുനേരെ നടന്ന അക്രമം.
ആദ്യം ഇടതുമുന്നണി കണ്‍വീനര്‍ രമ്യയെ വാക്കുകള്‍കൊണ്ട് അധിക്ഷേപിച്ചു. ഇപ്പോള്‍ കല്ലെറിഞ്ഞ് ശാരീരികമായും ഉപദ്രവിച്ചു. ഇതുതന്നെയാണ് പൊതുപ്രവര്‍ത്തിനിറങ്ങുന്ന എല്ലാ സ്ത്രീകളോടും സി.പി.എം കാണിക്കുന്നത്. വടകര മേഖലയില്‍ സി.പി.എം അഴിച്ചുവിട്ട അക്രമം പരാജയഭീതിയില്‍ നിന്ന് ഉണ്ടായതാണ്. അക്രമത്തിനെതിരേയാണ് വടകരയുടെ മനസ്. 2009ല്‍ ടി.പി ചന്ദ്രശേഖരനെ തലശേരിയില്‍ പ്രചാരണത്തിന് പോകാന്‍ സമ്മതിക്കാതെ അക്രമിച്ചതിന് സമാനമായ സംഭവമാണ് ഇപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ സി.ഒ.ടി നസീറിന് നേരെ ഉണ്ടായിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് വടകരയില്‍ തമ്പടിക്കുന്ന ഗുണ്ടാസംഘങ്ങളാണ് ഇവിടെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതിനെതിരേ പൊലിസ് ശക്തമായ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."