HOME
DETAILS
MAL
അറബ് മേഖല സുരക്ഷക്ക് ജി.സി.സി- യുറോപ്യന്‍ യൂണിയന് സംയുക്ത സഹകരണത്തിനു ധാരണ
backup
July 20 2016 | 17:07 PM
റിയാദ്: അറബ് മേഖലയിലെ സുരക്ഷക്കായി ബ്രസല്‍സില്‍ ചേര്‍ന്ന ജി.സി.സി അംഗ രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്റെയും സംയുക്ത നീക്കത്തിനു ധാരണയായി. ഗള്‍ഫ് അംഗരാജ്യങ്ങളുടെ വിദേശ മന്ത്രിമാരുടെയും യൂറോപ്യന്‍ യൂണിയന് നേതൃത്വത്തിന്റെയും 25-ാമത് സംയുക്ത യോഗത്തിലാണ് തീരുമാനം.
ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷക്കും മേഖലയിലെ സുരക്ഷക്കമായി ഇരു യൂണിയനുകളും സംയുക്തമായി പ്രവര്‍ത്തിക്കും. സഊദി അറേബ്യന്‍ വിദേശ കാര്യ മന്ത്രിയും ജി.സി.സി യൂറോപ്യന്‍ യൂണിയന് സംയുക്ത യൂണിയന് ചെയര്‍മാനുമായ ആദില്‍ അല്‍ ജുബൈര്‍, യൂറോപ്യന്‍ യൂണിയന് ഉന്നതാധികാര പ്രതിനിനിധി ഫെഡറിക് മുഗ്റിനി എന്നിവരുടെ സംയുക്ത അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."