HOME
DETAILS
MAL
വോട്ടെടുപ്പിന് കാലാവസ്ഥ വില്ലനാകില്ല
backup
April 22 2019 | 20:04 PM
തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസമായ ഇന്ന് സംസ്ഥാനത്ത് കാലാവസ്ഥ വില്ലനാകാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം.
അന്തരീക്ഷ താപനിലയില്‍ കാര്യമായ വര്‍ധനവുണ്ടാകില്ല. അതിശക്തമായ മഴക്കും സാധ്യതയില്ല. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിക്കുമെങ്കിലും ദുര്‍ബലമായിരിക്കും. പത്തനംതിട്ടയിലും വയനാട്ടിലും ശക്തമായ മഴ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചിട്ടുണ്ട്. ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട്ടാണ് (35.8 ഡിഗ്രി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."