മുഖ്യമന്ത്രിക്ക് മുന്നില്‍ സങ്കടക്കെട്ടഴിച്ച് മോളിയും കാര്‍ത്ത്യായനിയും
ചെങ്ങന്നൂര്‍: കേവലം 10 മിനിട്ടില്‍ താഴെ മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങള്‍ക്കൊപ്പം ചെലവിട്ടുള്ളുവെങ്കിലും ഈ ജന്മത്തിലെ മുഴുവന്‍ സങ്കടങ്ങളും ആ ചെറിയ സംഭാഷണത്തിനുള്ളില്‍ മോളി ചെല്ലപ്പനും കാര്‍ത്യായനിയും പങ്കുവച്ചു.
തങ്ങളുടെ എല്ലാം വെള്ളമെടുത്ത പോയത് പറയുമ്പോള്‍ മോളിയും കാര്‍ത്യായനിയും കരച്ചിലടക്കാന്‍ പാടുപ്പെട്ടു.കഴുത്തറ്റം വെള്ളം വന്നു. ജീവിതത്തിനും മരണത്തിനുമിടയിലായ തങ്ങളെ ആ കയത്തില്‍ നിന്ന് രക്ഷിച്ച മത്സ്യതൊഴിലാളികളോടുള്ള കടപ്പാടും അവര്‍ മറച്ചുവച്ചില്ല. ക്യാമ്പില്‍ തങ്ങളുടെ ജീവിതം അല്ലലൊന്നുമില്ലാത്തതാണെന്ന് ഇരുവരും പറഞ്ഞു. എന്നാല്‍ തിരിച്ചു ചെല്ലുമ്പോള്‍ വീടിന്റെ അവസ്ഥയെന്തെന്നോര്‍ത്താണ് ദുഖം.
മഹാപ്രളയത്തെ അതിജീവിച്ച ഓരോരുത്തര്‍ക്കും പുതിയ ജീവിതം കരുപിടിപ്പാക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും നഷ്ടപ്പെട്ട വീട് വീണ്ടെടുത്തുനല്‍കുമെന്നും മുഖ്യമന്ത്രി അവരെ ധരിപ്പിച്ചു.മോളിക്കും കാര്‍ത്യായനിക്കുമൊപ്പം ക്രിസ്ത്യന്‍ കോളജിലെ വലിയ ഹാളില്‍ കഴിയുന്ന ഓരോരുത്തരും ഈ വാക്കുകളില്‍ പ്രചോദിതരായെന്ന് അവരുടെ വിടര്‍ന്ന മുഖങ്ങള്‍ സാക്ഷി. ക്യാമ്പങ്ങളുമായി ഇരുന്ന് സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് കസേരയും മൈക്കും തയ്യാറാക്കിയിരുന്നെങ്കിലും അനിയന്ത്രിതമായ തിരക്ക്മൂലം അതിന് സാധ്യമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."