HOME
DETAILS

പാര്‍ട്ടികളും മുന്നണികളുമില്ല; ഇത് പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടം

  
backup
April 22 2019 | 20:04 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b3

? ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമകാലിക രാഷ്ട്രീയ പ്രസക്തി എങ്ങനെ വിലയിരുത്തുന്നു.

= അഞ്ചു വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് സമ്പൂര്‍ണമായും മൗലികമായും വ്യത്യസ്താണ് ഈ തെരഞ്ഞെടുപ്പ്. ഇരു പാര്‍ട്ടികളോ മുന്നണികളോ മത്സരിക്കുന്ന പതിവ് രീതിയല്ല ഇത്തവണത്തേത്. രാജ്യത്തു രണ്ട് ആശയധാരകള്‍ തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

? എപ്രകാരമാണ് രണ്ടു പ്രത്യയശാസ്ത്ര പോരാട്ടങ്ങളെ താങ്കള്‍ കാണുന്നത്.

= ജനാധിപത്യം, മതേതരത്വം, നാനാത്വത്തില്‍ ഏകത്വം, ഭരണഘടനാ തത്ത്വങ്ങള്‍, നമ്മുടെ രാജ്യത്തിന്റെ ചരിത്ര പാരമ്പര്യം എന്നിവയാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിനിധീകരിക്കുന്ന ഒരു ആശയധാര. രണ്ടാമത്തേത് ജനാധിപത്യ, മതേതര വിരുദ്ധ ചേരി. ജനാധിപത്യമെന്നത് അവര്‍ക്കു വഞ്ചനയാണ്. നാനാത്വത്തില്‍ ഏകത്വം അവരുള്‍ക്കൊള്ളുന്നില്ല. മതേതരത്വത്തിനു പകരം ഹിന്ദുത്വമാണ് അവര്‍ തേടുന്നത്.രാജ്യത്തിന്റെ ദേശീയ പാരമ്പര്യത്തെ തമസ്‌കരിക്കുകയാണ്. ബഹുഭാഷ, മതം, ആശയ, വര്‍ഗ, സാംസ്‌കാരിക, വംശീയ വൈവിധ്യങ്ങളെ അവര്‍ അംഗീകരിക്കുന്നില്ല. പകരം രാജ്യത്ത് ഏകസംസ്‌കാരവും ഏകമതവും ഏകഭാഷയും മുന്നോട്ടുവയ്ക്കുന്ന ആശയധാരയാണത്. ഈ രണ്ടു ഐഡിയോളജികള്‍ തമ്മിലുള്ള പോരാട്ടമാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ്.

? പ്രത്യയശാസ്ത്രപരമായി ന്യൂനപക്ഷങ്ങളെ ഉന്നം വെച്ചുള്ള നയനിലപാടുകളാണോ ഇതിന്റെ പേരില്‍ രൂപപ്പെടുത്തുന്നത്.

= ബി.ജെ.പിയുടെ ആശയധാരയില്‍ ഏറ്റവും കൂടുതല്‍ ടാര്‍ജറ്റ് ചെയ്യുന്നത് ന്യൂനപക്ഷ സമുദായങ്ങളെ തന്നെയാണ്. ഹിന്ദുത്വ ഭൂരിപക്ഷമാണ് രാജ്യത്ത് അവര്‍ ഉദ്ദേശിക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ മേല്‍ക്കോയ്മയാണ് അവരുടെ ലക്ഷ്യം. പൗരത്വ ബില്ലിന്റെ പിന്നിലൂടെ ഇതിനാണ് ശ്രമിക്കുന്നത്. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് മാറ്റി നിര്‍ത്തി മുസ്‌ലിം സമുദായത്തെ പ്രത്യേകമായി വേര്‍തിരിക്കുന്ന രീതിയാണിവര്‍ നടത്തുന്നത്.

? ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെക്കുറിച്ച്.

= മുസ്‌ലിം വിരുദ്ധ അജന്‍ഡകളാണ് ബി.ജെ.പിയുടെ പ്രകടനപത്രികയില്‍. രാമക്ഷേത്ര നിര്‍മാണവും ഏകസിവില്‍ കോഡും ഇതിലുള്‍പെടും. ബാബരി മസ്ജിദ് തകര്‍ത്ത കേസ് വര്‍ഷങ്ങളായി സുപ്രിംകോടതി മുമ്പാകെ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ കോടതി അതിനു വേണ്ടി മധ്യസ്ഥ സമിതിയെ നിയമിക്കുകയും ചെയ്തു. സുപ്രിംകോടതി മുന്‍ ജസ്റ്റിസ് ഇബ്‌റാഹീം ഖലീഫുല്ല ചെയര്‍മാനായ സമിതിയെയാണ് അതിനു നിയമിച്ചത്. അതിന്റെ നടപടികളും ആരംഭിച്ചു കഴിഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് പാര്‍ട്ടി പ്രകടനപത്രികയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നത്. ജുഡീഷ്യറി സംബന്ധമായ വിഷയങ്ങളില്‍ ഇടപെടുന്ന സമീപനമാണ് ബി.ജെ.പിയുടേത്. നീതിന്യായ വ്യവസ്ഥയെ തകര്‍ക്കുന്ന സമീപനമാണിത്.

? ഏക സിവില്‍ കോഡ് ഉയര്‍ത്തിക്കാണിക്കുന്നതിലെ സാംഗത്യം.

= ഏക സിവില്‍ കോഡും ഇതുപോലെ തന്നെയാണ്.പലതവണ രാജ്യം ചര്‍ച്ച ചെയ്തതാണിത്. ശരീഅത്ത് ബില്ലിലോ മറ്റേതെങ്കിലും മതസ്ഥരുടെ മതപരമായ ചട്ടങ്ങളിലോ മാറ്റങ്ങള്‍ ഭരണകൂടം വരുത്തേണ്ടതല്ല. ശരീഅത്ത് സംബന്ധമായ കാര്യത്തില്‍ രാജ്യത്തെ നിയമ വ്യവസ്ഥയിലെ ഭേദഗതി നിര്‍ദേശിക്കാനുണ്ടെങ്കില്‍ അത് മുസ്്‌ലിം സമുദായത്തിന്റെ താല്‍പര്യപ്രകാരമല്ലാതെ ഭരണകൂടം ഇടപെടരുത്. ഈ നയമായിരുന്നു ഇക്കാലമത്രയും പിന്തുടര്‍ന്നു പോന്നത്. മുസ്്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എങ്ങനെയാണ് ഭരണകൂടം നിര്‍ദേശിക്കുക? മതപരമായ ഒരു കാര്യത്തെ സര്‍ക്കാര്‍ വാണിജ്യവല്‍കരിക്കരുത്. ക്ഷേത്രം നിര്‍മിച്ചു കൊടുക്കലല്ല ഭരണകൂടത്തിന്റെ ചുമതല. മതേതരത്വമാണ് ഇന്ത്യ പിന്തുടരുന്നത്. ഏക സിവില്‍ കോഡ് സംബന്ധമായി തന്നെ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ചൗഹാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയതാണ്. രാജ്യത്ത് അത് അസാധ്യമാണ്. നടപ്പാക്കാവുന്ന ഒരു നയമല്ല എന്നിരിക്കെ സര്‍ക്കാര്‍ രൂപം നല്‍കിയ സമിതികളെ തന്നെ സര്‍ക്കാര്‍ മാനിക്കാത്ത നിലപാടാണ്.

? മുത്വലാഖ്, നികാഹ് ഹലാല തുടങ്ങിയവ നിരോധനമാണ് മറ്റൊരു അജന്‍ഡയാകുന്നത്.

= ബി.ജെ.പിക്കിതു പറയാന്‍ അര്‍ഹതയില്ല. കോടതി കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ പാര്‍ട്ടി ഇടപെടലിന്റെ യുക്തി എന്താണ്? ഖുര്‍ആന്‍ ആശയത്തെ ഭരണകൂടം തിരുത്തുന്നത് മുസ് ലിംകളെ സംബന്ധിച്ച് സമ്മതമല്ല. ക്രൈസ്തവര്‍ക്ക് ബൈബിളും ഹൈന്ദവര്‍ക്ക് ഭഗവത് ഗീതയും ഇങ്ങനെ തന്നെയാണ്. അടിസ്ഥാനപരമായി ഇതൊക്കെ ജനാധിപത്യ വിരുദ്ധ നയമാണ്. ഇതിനെ ഐഡിയോളജി എന്നല്ല, ഡിവിയോളജി എന്നാണ് പറയേണ്ടത്.

? മുസ്‌ലിം ലീഗ്, പച്ച എന്നൊക്കെ ഇത്തവണ തെരഞ്ഞെടുപ്പ് അങ്കത്തില്‍ ഉയര്‍ന്നു കേട്ടു.

= മുസ്‌ലിം ലീഗ് ഈ രാജ്യത്തിന്റെ ചരിത്രത്തോടും മണ്ണിനോടും ചേര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ലീഗിനു നേരെ നടന്ന വൈറസ് ആരോപണം പ്രസ്ഥാനത്തെ കൂടുതല്‍ പേര്‍ പരിചയപ്പെടാനാണ് ഇടയാക്കിയത്. ലീഗ് വൈറസല്ല, വൈറല്‍ ആവുകയാണുണ്ടായത്. ലീഗ് വിരുദ്ധ പ്രചാരണം കേരളം, തമിഴ്‌നാട് എന്നതിലുപരി ഉത്തരേന്ത്യയിലെല്ലാം ലീഗിനെക്കുറിച്ച് കൂടുതല്‍ പേര്‍ മനസിലാക്കാനാണ് ഇടവരുത്തിയത്.
ഇത് ചരിത്രപരമായ ഒരു യാഥാര്‍ഥ്യമാണ്. ഇസ്്‌ലാമിക പ്രബോധനത്തിന്റെ തുടക്ക കാലഘട്ടം മുതല്‍ ലോകത്ത് മുസ് ലിം വിരുദ്ധ അജന്‍ഡകള്‍ എന്തൊക്കെ നടക്കുന്നുവോ, അതൊക്കെ മതത്തെ കൂടുതല്‍ പേര്‍ മനസിലാക്കി കൂടുതല്‍ പേരെ ആകര്‍ഷിക്കാനാണ് സഹായകമായത്. ശത്രു എത്രത്തോളം പ്രചാരം നല്‍കിയാലും ഇസ്്‌ലാം വളരുകയേയുള്ളൂ. ലീഗിനെതിരേ ദുരാരോപണം നടത്തിയവര്‍ ഞങ്ങളുടെ ജോലി എളുപ്പമായിരിക്കുന്നു. ലീഗ് ഇനി കൂടുതല്‍ വൈറലാകും. ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന അജന്‍ഡകളാണ് വൈറസാകുന്നത്. കേരളത്തിനു പുറമെ പാര്‍ട്ടി മത്സരിക്കുന്ന തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് സജീവമായ ഇടപെടലാണ് നടന്നത്. ബി.ജെ.പിയാണ് ഇവിടെ എതിരാളി. ലീഗിനെതിരേ അവര്‍ ആരോപണമുന്നയിക്കുംതോറും കൂടുതല്‍ പേര്‍ ലീഗിനെ മനസിലാക്കുകയായിരുന്നു. ഇത്തവണ മൂന്നു ലീഗ് എം.പിമാര്‍ ലോക്‌സഭയിലെത്തുമെന്നാണ് പ്രതീക്ഷ.

? രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ മത്സരം.

= വയനാട് എന്നാല്‍ മിനി ഇന്ത്യയാണ്. മുസ്‌ലിംകളും ഹൈന്ദവരും ക്രൈസ്തവരും ഇതര മതസ്ഥരും പിന്നോക്ക വിഭാഗങ്ങളും ഗോത്ര വിഭാഗങ്ങളുമെല്ലാം വയനാടിന്റെ ഭാഗമാണ്. രാജ്യത്തിന്റെ ഈയൊരു വൈവിധ്യം ഈ മണ്ണിനുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനു ഭാഗധേയം നിര്‍ണയിക്കുകയാണ് മണ്ഡലം. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന രാഹുല്‍ വയനാട് നിലനിര്‍ത്തും.

? കേരളത്തില്‍ യു.ഡി.എഫിന്റെ വിജയസാധ്യത എത്രമാത്രമുണ്ട്.

= യു.പി.എയ്ക്ക് ഏറെ സംഭാവന നല്‍കാന്‍ കേരളത്തിനു സാധിക്കും. ഭൂരിപക്ഷം മണ്ഡലങ്ങളിലും കേരളത്തില്‍ യു.ഡി.എഫ് വിജയിക്കും. കേരളം ശക്തമായി ബി.ജെ.പിക്ക് എതിരാണ്. ഗാന്ധിജിയുടെ ഇന്ത്യയെ മാനിക്കുന്നവരും ഗോഥ്‌സേയെ മാനിക്കുന്നവരും തമ്മിലാണ് മത്സരം. ഈ രണ്ടു കാഴ്ചപ്പാടു നോക്കിയാണ് വോട്ടു രേഖപ്പെടുത്തേണ്ടത്.


ബൂത്തുകള്‍ പുകയില രഹിതം

തിരുവന്തപുരം: പോളിങ് ബൂത്തുകളുടെ നൂറു മീറ്റര്‍ ചുറ്റളവ് പുകയിലരഹിതമായി പ്രഖ്യാപിച്ചു കൊണ്ട് മുഖ ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ എല്ലാ ഭരണാധികാരികള്‍ക്കും നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പ് ഡയരക്ടറുടെ നിര്‍ദേശം പരിഗണിച്ചാണ് നടപടി.
സംസ്ഥാനത്തെ ബഹുഭൂരിഭാഗം പോളിങ് ബൂത്തുകളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് തയാറാക്കിയിരിക്കുന്നത്. ആരോഗ്യവകുപ്പ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുകയിലരഹിത വിദ്യാലയം പദ്ധതിയും അനുബന്ധ നയവും പ്രകാരം വിദ്യാലയങ്ങളുടെ നൂറു മീറ്റര്‍ ചുറ്റളവില്‍ പുകയില വില്‍പനയും വിതരണവും നിരോധിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ കൂടുതലായി എത്തുമ്പോള്‍ വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ പുകയില ഉപയോഗ സാധ്യത കൂടുതലാണ്. ഇതു പൂര്‍ണമായും ഇല്ലാതാക്കുന്നതിനും വിദ്യാലയ പരിസരങ്ങളില്‍ പുകയില ഉല്‍പന്നങ്ങളുടെ കാലി പായ്ക്കറ്റുകള്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നതിനും നിര്‍ദേശം സഹായകരമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  23 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  23 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  23 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago