ക്രിസ്ത്യന്‍ കോളജ് ആശുപത്രിയായി
ചെങ്ങന്നൂര്‍: ക്രിസ്ത്യന്‍ കോളജിലെ ലക്ചറര്‍ മുറിയില്‍ ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത് ഒരു ചെറിയ ആശുപത്രിയാണ്. നാട്ടിലെ ചെറിയ നഴ്സിങ് ഹോമിലുള്ള എല്ലസൗകര്യങ്ങളും അവിടെ ലഭ്യമാണ്.
മൂന്നു ഡോക്ടര്‍മാരുടെയും രണ്ടു നഴ്സുമാരുടെയും രണ്ടു ഫാര്‍മസിസ്റ്റുകളുടെയും സേവനം 24 മണിക്കൂര്‍ ഇവിടെ ലഭ്യമാണ്.ഡോ.ഷിനുവിനാണ് ഇവിടുത്തെ ചുമതല. ഇഞ്ചക്ഷന് സൗകര്യം ഉള്‍പ്പെടെയുള്ളവ ഇവിടെ ലഭ്യമാണ്. മിക്കവാറും രോഗങ്ങള്‍ക്കുള്ള മരുന്നുകളും ആവശ്യത്തിനു കരുതലായുണ്ട്. രണ്ടു നിലകളിലായുള്ള ക്യാംപ് ആയതിനാല്‍ ധാരാളം രോഗികളാണ് ഇവിടെ ചികത്സ തേടിയെത്തുന്നത്.
പരിമിതമായ സ്ഥലം മാത്രമുള്ള ഹോമിയോ ക്ലിനിക്കും മികച്ച സേവനമാണ് നല്കി വരുന്നത്. ക്യാംപിലുള്ളവര്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിനൊപ്പം മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും ഹോമിയോ വകുപ്പിന്റെ സേവനമെത്തിക്കുന്നുണ്ട്.
വിവിധ പഞ്ചായത്തുകളിലായി പ്രതിദിനം 50ലേറെ ഹോമിയോ മെഡിക്കല്‍ ക്യാംപുകളാണ് നടത്തിവരുന്നതെന്ന് ക്യാംപിന്റെ ചുമതലക്കാരി ഡോ. പ്രീത നായര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."