ഋഷഭിന്റെ മികവില്‍ ഡല്‍ഹി
ജയ്പൂര്‍: ലോകകപ്പ് ടീമില്‍നിന്ന് തന്നെ തഴഞ്ഞ സെലക്ടര്‍മാര്‍ക്ക് ബാറ്റിങ്ങിലൂടെ മറുപടി നല്കി ഋഷഭ് പന്ത്. 36 പന്തില്‍ 78 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഋഷഭിന്റെ മികവില്‍ രാജസ്ഥാനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തി ഡല്‍ഹി. വിജയ ലക്ഷ്യമായ 192 റണ്‍സ് നാലു പന്തുകള്‍ ശേഷിക്കേ നാലു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. ഡല്‍ഹിക്കു വേണ്ടി ധവാന് അര്‍ധ സെഞ്ചുറി നേടി. ഇതൊടെ 11 മത്സരത്തില്‍നിന്ന് 14 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി ഡല്‍ഹി. സെഞ്ചുറി നേടി പുറത്താകാതെ നിന്ന അജിങ്ക്യ രഹാനെയുടെ മികവില്‍ രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. 63 പന്തില്‍ പതിനൊന്ന് ബൗണ്ടറികളുടെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ രഹാനെ 105 റണ്‍സെടുത്തു.
ടോസിനു ശേഷം ഡല്‍ഹി നായകന് ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം തന്നെ സഞ്ജു പൂജ്യനായി പുറത്തായി. പിന്നീടെത്തിയ സ്മിത്തും രഹാനെയും ചേര്‍ന്ന് സ്കോര്‍ പതിയെ പടുത്തുയര്‍ത്തി. അര്‍ധ സെഞ്ചുറിയുമായി സ്മിത്ത് പുറത്തായി. 32 പന്തില്‍ നിന്നാണ് സ്മിത്ത് 50 റണ്‍സ് പൂര്‍ത്തിയായത്. സ്റ്റുവര്‍ട്ട് ബിന്നി 13 പന്തില്‍ നിന്ന് 19 റണ്‍സെടുത്തു. റിയാന്‍ മൂന്ന് പന്തില്‍ നിന്ന് നാല് റണ്‍സും സ്വന്തമാക്കി. നാല് ഓവറില്‍ 37 റണ്‍സ് വിട്ടു നല്കി ഡല്‍ഹി ബൗളര്‍ റബാഡ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇശാന്ത് ശര്‍മ, അക്സര്‍ പട്ടേല്‍, മോറിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."