ഓണം-പെരുന്നാള്‍ ആഘോഷം ആദിവാസി കുടുംബങ്ങളോടൊപ്പം
പെരിന്തല്‍മണ്ണ: സംസ്ഥാനം നേരിട്ട മഹാപ്രളയത്തെ തുടര്‍ന്ന് ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് അവധി നല്കിയ പെരിന്തല്‍മണ്ണയിലെ എക്സൈസുകാര്, താലൂക്കിലെ ആദിവാസി കുടുംബാംഗങ്ങള്‍ക്ക് ഓണം-പെരുന്നാള്‍ കിറ്റുകള്‍ നല്കി.
താഴെക്കോട് പഞ്ചായത്തിലെ ആദിവാസി കോളനികളായ ആറംകുന്ന്, മുള്ളംമട, മേലേച്ചേരി എന്നിവിടങ്ങളിലും മങ്കട പഞ്ചായത്തിലെ ചേരിയം ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്കുമാണ് ആവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്. അരി, പഞ്ചസാര, ശര്‍ക്കര, കടല, തേയില, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി,വെളിച്ചെണ്ണ, മുളക് പൊടി, പപ്പടം, അലക്കുസോപ്പ്, കുളി സോപ്പ്, ബിസ്കറ്റ് പാക്കറ്റ് എന്നിവയാണ് കിറ്റിലുണ്ടായിരുന്നത്.
പെരിന്തല്‍മണ്ണ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.പി സിബി വിതരണോദ്ഘാടനം നിര്‍വഹിച്ചു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരികുമാര്‍, കെ. രാമകൃഷ്ണന്, ഫ്രാന്‍സിസ്, കെ. രാമന്‍കുട്ടി, കെ. മനോജ് കുമാര്‍, ലെനിന്, കെ. സിന്ധു, പുഷ്പരാജന്‍, വിപിന്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."