ഓര്‍മയില്‍ ഒമ്പതു പേര്; പ്രാര്‍ഥനയില്‍ മുഴുകി പെരിങ്ങാവിലെ പെരുന്നാള്‍
പെരിങ്ങാവ്: പെരുന്നാള്‍ ആഘോഷം പ്രാര്ഥനകളാക്കിയും റിലീഫ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും പെരിങ്ങാവ് ഗ്രാമം. ചെറുകാവ് പഞ്ചായത്തിലെ പെരിങ്ങാവ് കൊടപ്പുറം പ്രദേശത്ത് കഴിഞ്ഞ 15 ന് ബുധനാഴ്ച മണ്ണിടിഞ്ഞ് 9 പേര് മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ ഒരാഴ്ച കഴിഞ്ഞെത്തിയ ബലിപ്പെരുന്നാള്‍ ദിനത്തില്‍ അകാലത്തില്‍ വിട്ടുപോയവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും റിലീഫ് പ്രവര്‍ത്തനങ്ങളുമായി മുഴുകിയത്.
പളളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും മരണപ്പെട്ടവരുടെ വീടുകളിലെത്തി കുടംബങ്ങളെ ആശ്വാസിപ്പിച്ചും പ്രാര്‍ഥന നടത്തിയുമാണ് നാട്ടുകാര്‍ പെരുന്നാള്‍ ദിനം കഴിച്ചുകൂട്ടിയത്. കൊടപ്പുറം ജുമഅത്ത് പളളിയില്‍ ഖത്വീബിന്റെ നേതൃത്വത്തിലാണ് വീടുകളിലെത്തി പ്രാര്‍ഥന നടത്തിയത്. അപകടം നടന്ന മേഖലയില്‍ ചില വീടുകളില്‍ ഇപ്പോഴും താമസക്കാരെത്തിയിട്ടില്ല. പെരുന്നാളിന് മുന്നോടിയായി പഞ്ചായത്തിലെ 2,3,4 വാര്‍ഡുകളില്‍ കെ.എം.സി.സി-ജി.സി.സിയുടെ നേതൃത്വത്തില്‍ 150 കുടംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു.ഹനീഫ മാത്രമ്മല്‍,നസീ ദുബൈ,ബഷീര്‍,മുഹമ്മദ് കുട്ടി,കുഞ്ഞാന് ഹസ്സന്‍കോയ,നൗഫല്‍,സജീവ്,ആഷിദ്,യൂസുഫ്,നാസര്‍,അബ്ദുളള,സമീര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."