രാഹുല്‍ ഗാന്ധിക്കായി തന്ത്രം മെനഞ്ഞത് മുക്കത്തെ 'വാര്‍ റൂമില്‍'
മുക്കം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പ്രചാരണം മുന്നേറിയത് മുക്കത്തെ 'വാര്‍ റൂം' കേന്ദ്രീകരിച്ച്.
സ്ഥാനാര്‍ഥിയുടെ അസാന്നിധ്യം മറികടക്കാനുള്ള തന്ത്രങ്ങളായിരുന്നു യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ഒരുക്കിയ വാര്‍ റൂമില്‍ ആവിഷ്‌ക്കരിച്ചത്. ഇതിനൊപ്പം മണ്ഡലത്തില്‍ ഉടനീളം നടക്കുന്ന പരിപാടികളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളില്‍ സജീവമായി എത്തിച്ചതിന് പിന്നിലും വാര്‍ റൂം സംഘം തന്നെയായിരുന്നു.
സമൂഹ മാധ്യങ്ങള്‍ വഴിയുള്ള നുണപ്രചാരണങ്ങളുടെ മുനയൊടിക്കാന്‍ 12 പേരടങ്ങുന്ന സംഘമാണ് വാര്‍ റൂം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത്. മാധ്യമപ്രവര്‍ത്തകരും സമൂഹ മാധ്യമ വിദഗ്ധരും ഉള്‍പ്പെടുന്നതായിരുന്നു സംഘം. അന്യഭാഷകളിലുള്ള ദുഷ്പ്രചാരണങ്ങള്‍ക്ക് പോലും മുക്കത്തെ വാര്‍ റൂമില്‍ നിന്നാണ് പ്രതിരോധം തീര്‍ത്തത്.
രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള സംവിധാനവും വാര്‍ റൂമില്‍ ഒരുക്കിയിരുന്നു. എ.ഐ.സി.സി സമൂഹ മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദനയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കോ-ഓര്‍ഡിനേറ്റര്‍ കെ.പി നൗഷാദലിയുടെ നേതൃത്വത്തില്‍ ചടുലമായി 13 ദിവസമാണ് വാര്‍ റും പ്രവര്‍ത്തിച്ചത്. മണ്ഡലത്തിലെ ഓരോ വിഷയങ്ങളും ഒപ്പിയെടുത്ത് ദേശീയ മാധ്യമങ്ങള്‍ക്കുള്‍പ്പടെ കൈമാറിയതും വാര്‍ റൂം സംഘമായിരുന്നു.
ഇതിനൊപ്പം പോസ്റ്ററുകളും വ്യത്യസ്തമായ ദൃശ്യങ്ങളും ഇവര്‍ തയാറാക്കിയിരുന്നു. മണ്ഡലത്തില്‍ പ്രചാരണത്തിനെത്തുന്ന ദേശീയ നേതാക്കളുതേടക്കം പ്രതികരണങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനും ഇവര്‍ ശ്രദ്ധിച്ചിരുന്നു. പ്രത്യേക പേജുകളും വെബ്‌സൈറ്റും മൊബൈല്‍ ആപ്പുകളും നിര്‍മിച്ചായിരുന്നു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്‍, കെ.പി അനില്‍കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. വാര്‍ റൂമില്‍ ഒരുക്കിയ പ്രചാരണ ദൃശ്യങ്ങള്‍ എ.ഐ.സി.സിയുടെ പരിശോധനയ്ക്ക് ശേഷമാണ് പുറത്തുവിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."