കല്ല്യാണക്കുരുക്ക്; ഗതാഗത സ്തംഭനത്തില്‍ വലഞ്ഞ് ജനം
പന്തീരാങ്കാവ്: ഒളവണ്ണ പഞ്ചായത്തിലെ പ്രധാന അങ്ങാടിയായ പന്തീരാങ്കാവില്‍ ഗതാഗത സ്തംഭനം പതിവു കാഴ്ചയാകുന്നു.
മാങ്കാവ് കണ്ണിപറമ്പ് റോഡിലെ ഏറ്റവും തിരക്കേറിയ ഇവിടെ സിറ്റി, പെരുമണ്ണ, മണക്കടവ്, രാമനാട്ടുകര, മെഡിക്കല്‍ കോളജ്, അരീക്കാട് തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്കായി അറുപതോളം ബസുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.
ദേശീയപാത 66 വന്നതോടെ പന്തീരാങ്കാവ് അങ്ങാടി വികസന കുതിപ്പിലാണെങ്കിലും ആവശ്യമായ വാഹന പാര്‍ക്കിങ് സൗകര്യങ്ങള്‍ ഇല്ലാത്തതാണ് തുടര്‍ച്ചയായ ഗതാഗത സ്തംഭനങ്ങള്‍ക്ക് കാരണമാകുന്നത്. പന്തീരാങ്കാവ് അങ്ങാടിയോട് ചേര്‍ന്നുള്ള ഓഡിറ്റോറിയങ്ങളില്‍ വിവാഹങ്ങള്‍ നടക്കുന്ന ദിവസമാണെങ്കില്‍ പൊതുജനം വലഞ്ഞതു തന്നെ. ഓഡിറ്റോറിയങ്ങളുടെ കവാടങ്ങള്‍ക്ക് മുന്നില്‍ വലിയ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതോടെ ഗതാഗത സ്തംഭനം മണിക്കൂറുകളോളം നീളും.
ചെറിയ വാഹനങ്ങള്‍ക്കു മാത്രമല്ല കാല്‍നട യാത്ര പോലും അസാധ്യമാകുന്ന തുടര്‍ച്ചയായുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."