ആശുപത്രികളില്‍ പെരുന്നാള്‍ വിഭവമൊരുക്കി വിഖായ പ്രവര്‍ത്തകര്‍
മഞ്ചേരി: പെരുന്നാള്‍ ദിനത്തില്‍ രോഗികള്‍ക്ക് ഭക്ഷണമൊരുക്കി എസ്.കെ.എസ്.എസ്.എഫ് വിഖായയുടെ മാതൃകാ പ്രവര്‍ത്തനം. മഞ്ചേരി മെഡിക്കല്‍ കോളജ്, അരീക്കോട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി അയ്യായിരത്തോളം പേര്‍ക്കാണ് വിഖായ പ്രവര്‍ത്തകര്‍ പെരുന്നാള്‍ ഭക്ഷണം നല്‍കിയത്. ഓരോ ശാഖയിലെയും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നാണ് ഭക്ഷണം സ്വരൂപിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ മഞ്ചേരി മേഖലാ കമ്മിറ്റിയും താലൂക്കാശുപത്രിയില്‍ അരീക്കോട് മേഖലാ കമ്മിറ്റിയുമാണ് ഭക്ഷണം എത്തിച്ചത്. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബസ് സ്റ്റാന്റ് പരിസരത്തുള്ളവര്‍ക്കും ഭക്ഷണവും പായസവും വിതരണം ചെയ്തു. വര്‍ഷങ്ങളായി വിഖായയുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ പെരുന്നാള്‍ വിഭവങ്ങള്‍ എത്തിക്കുന്നത്. രാവിലെ 10ന് ഭക്ഷണവുമായി എത്തിയ പ്രവര്‍ത്തകര്‍ ആശുപത്രിയും പരിസരവും ശുചീകരിച്ചു. അരീക്കോട് താലൂക്ക് ആശുപത്രിയില്‍ വിഖായയുടെ നേതൃത്വത്തില്‍ രോഗികള്‍ക്ക് വേണ്ടി പ്രാര്‍ഥനയും നടത്തി.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ സമസ്ത ലീഗല്‍ സെല്‍ കണ്‍വീനറും മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിയുമായ അഡ്വ.യു.എ ലതീഫ് ഉദ്ഘാടനം ചെയ്തു. ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുറഹ്മാന്‍ പാപ്പാട്ടുങ്ങല്‍, കബീര്‍ ആലുംകുന്ന്, അബ്ബാസ് പുല്ലാനൂര്‍, ഹാരിസ് വടക്കുംമുറി, സകരിയ അമയംകോട്, അബ്ദുറഹ്മാന്‍ ആലുക്കല്‍, മുഹമ്മദ് കാരക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.
അരീക്കോട് താലൂക്ക് ആശുപത്രിയില്‍ മേഖലാ ജനറല്‍ സെക്രട്ടറി ടി.കെ റഷീദ് വാഫി തവരാപറമ്പ്, മുഹമ്മദ് ദാരിമി ഹാജിയാര്‍പടി, ശഹീര്‍ ഐ.ടി.ഐ, ഇല്യാസ് കൊഴക്കോട്ടൂര്‍, സി.പി സുഹൈല്‍ വാഫി കാരിപറമ്പ്, അസ്ഹറുദ്ധീന്‍ വെള്ളേരി, അനസ് വാക്കാലൂര്‍, നിബില്‍ ഐ.ടി.ഐ, റഹ്മത്ത് തുവ്വക്കാട്, മുനീര്‍ ഐ.ടി.ഐ, ഹസീബ് പത്തനാപുരം, സുഹൈല്‍ എലിയാപറമ്പ്, റംശീദ് തെഞ്ചേരി, ഹമീദ് സ്രാഞ്ചി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."