വടകരയില്‍ 2014ല്‍ 81.24 ശതമാനം പോളിങ്
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ 81.24% വോട്ടാണ് രേഖപ്പെടുത്തിയത്. ആകെ 11,78,888 വോട്ടര്‍മാരില്‍ 9,57,782 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. വടകര മണ്ഡലത്തിലെ തലശ്ശേരി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ തവണ 78.72% വോട്ടാണ് പോള്‍ ചെയ്തത്.
വടകര മണ്ഡലത്തില്‍ കുറഞ്ഞ ശതമാനം വോട്ട് രേഖപ്പെടുത്തിയ ഇവിടെ ആകെ 1,57,788 വോട്ടര്‍മാരില്‍ 1,24,214 പേരാണ് വോട്ട് ചെയ്തത്. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ 2014 ല്‍ 79.61% വോട്ടാണ് രേഖപ്പെടുത്തിയത്. ആകെ 1,69,447 വോട്ടില്‍ 1,34,901 വോട്ട് പോള്‍ ചെയ്തു. വടകര നിയോജക മണ്ഡലത്തില്‍ ആകെ 1,49,464 വോട്ടില്‍ 1,21,909 വോട്ട് പോള്‍ ചെയ്തു.81.56% ആണ് പോളിങ് നിരക്ക്. 84.15% പോളിങ് രേഖപ്പെടുത്തിയ കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ ആകെ 1,71,864 വോട്ടര്‍മാരില്‍ 1,44,625 പേര്‍ വോട്ട് ചെയ്തു.
കെയിലാണ്ടി ആകെ 1,74,028 വോട്ടര്‍മാരില്‍ 1,38,942 പേരാണ് ജനവിധി എഴുതിയത്.79.84% വോട്ടാണ് പോള്‍ ചെയ്തത്. വടകര മണ്ഡലത്തില്‍ കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ 84.83% ആണ് പോളിങ് നിരക്ക്. ആകെ 1,67,017 വോട്ടില്‍ 1,41,686 വോട്ടാണ് പോള്‍ ചെയ്തത്. ഇത്തവണ വടകരയില്‍ 12,86,250 വോട്ടര്‍മാരാണുള്ളത്. 6,17,009 പുരുഷന്‍മാരും 6,69,223 സ്ത്രീകളും 18 ഭിന്നലിംഗക്കാരുമടങ്ങുന്നതാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."