തളര്‍വാത രോഗം പിടിപെട്ട ആദിവാസി യുവതി ദുരിതത്തില്‍
ട്രൈബല്‍ വകുപ്പ് തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി
സുല്‍ത്താന്‍ ബത്തേരി ; ഗോത്രവര്‍ഗ്ഗ യുവതി ചികിത്സ ലഭിക്കാതെ ദുരുത്തില്. ചെതലയം തച്ചംചിറ പണിയ കോളനിയിലെ കുഞ്ഞുമോളാണ് കഴിഞ്ഞ ഒരുമാസക്കാലമായി രോഗബാധിതയായി കോളനിയില്‍ കഴിയുന്നത്. ട്രൈബല്‍വകുപ്പ് പോലും തിരിഞ്ഞു നോക്കുന്നില്ലന്നാണ് ബന്ധുക്കളുടെ പരാതി. രോഗം പിടിപെട്ടതോടെ ഇവര്‍ സ്വന്തമായി പണം മുടക്കിയാണ് ആദ്യം ചികിത്സ നടത്തിയത്. പിന്നീട് പണം ഇല്ലാത്തതിനെ തുടര്‍ന്ന് കോളനിയില്‍ രോഗവസ്ഥയില്‍ കഴിഞ്ഞുകൂടുകയാണ്. കുഞ്ഞുമോളുടെ ഭര്‍ത്താവ് കുഞ്ഞിരാമന് ഒന്നരവര്‍ഷം മുമ്പ് കാളയുടെ കുത്തേറ്റ് മരിച്ചതാണ്. പത്തിലും നാലിലും രണ്ടിലും പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. പരസഹായമില്ലാതെ നടക്കാന്‍പോലും സാധിക്കാത്ത കുഞ്ഞുമോള്‍ക്ക് ആകെയുള്ള ആശ്രയം പ്രായമായ അമ്മ ചീരയാണ്. ഇവരുടെ സംരക്ഷണത്തിലാണ് കുഞ്ഞുമോളിപ്പോള്‍. ആശുപത്രിയില്‍ പോവുന്നതും മരുന്നുകള്‍ വാങ്ങുന്നതും മറ്റുള്ളവരില്‍ നിന്നും പണം കടംവാങ്ങിയാണ്. ഇതുവരെ ട്രൈബല്‍ വകുപ്പ് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ചീര പറയുന്നത്. മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ നാല്പ്പതുകാരിയായകുഞ്ഞുമോളെ സംരക്ഷിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."