കൊടുങ്ങല്ലൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുദ്ധ വേഗം
കൊടുങ്ങല്ലൂര്‍: പ്രളയാനന്തര കൊടുങ്ങല്ലൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുദ്ധ വേഗം. പ്രളയബാധിത പ്രദേശങ്ങളില്‍ ക്രിയാത്മക ഇടപെടലുകളിലൂടെ പരമാവധി വേഗത്തില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന ലക്ഷ്യവുമായി കൊടുങ്ങല്ലൂര്‍ നഗരസഭ വിപുലമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. നഗരസഭാ പരിധിയില്‍ വിവിധ മേഖലയിലെ വിദഗ്ധ കര്‍മ്മ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
പ്രളയ ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി വിദഗ്ധരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും യോഗങ്ങള്‍ ചേര്‍ന്നു.സിവില്‍ എഞ്ചിനീയര്‍മാരുടെ യോഗത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തു. റിട്ടയേര്‍ഡ് എന്‍ജിനീയര്‍മാര്‍, സര്‍വീസില്‍ ഉള്ള സിവില്‍ എഞ്ചിനീയറിംഗ് വിദഗ്ദര്‍, ബി.ടെക് ഡിപ്ലോമ ബിരുദധാരികള്‍ എന്നിവരക്കം ഉള്‍ക്കൊള്ളുന്ന സംഘങ്ങള്‍ പ്രളയം നേരിട്ട് ബാധിച്ച 30 വാര്‍ഡുകള്‍ സന്ദര്‍ശിച്ച് കെട്ടിടങ്ങളുടെ ബലം സംബന്ധിച്ച കണക്കെടുപ്പുകള്‍ പൂര്‍ത്തിയാക്കി വിശദമായൊരു ഡാറ്റാബേസ് ഉണ്ടാക്കും .
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആളുകളുടെ സേവനം ലഭ്യമാക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ഇലക്ട്രിക്കല്‍ പ്ലംബിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രതിനിധികളുടെ യോഗവും നഗരസഭ വിളിച്ചു ചേര്‍ത്തു. ഈ മേഖലയില്‍നിന്നും കൂടുതല്‍ ആളുകളെ കണ്ടെത്തി പരിശീലനം നല്‍കി ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
സാന്ത്വന പ്രവര്‍ത്തകരുടെയും കൗണ്‍സിലര്‍മാരുടെയും യോഗം ദുരിതബാധിതര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന കൗണ്‍സലിംഗ് അടക്കമുള്ള വിപുലമായ പരിപാടികളും അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു. കൗണ്‍സിലിംഗ് രംഗത്തെ വിദഗ്ധര്‍, അഭിഭാഷകര്‍, സ്‌കൂള്‍ കോളജ് അധ്യാപകര്‍, എം.എസ്.ഡബ്ലിയു ബിരുദധാരികള്‍ എന്നിവരടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു . 100 സാന്ത്വന പ്രവര്‍ത്തകരെ സജ്ജരാക്കുകയാണ് ലക്ഷ്യം.
ഇവരുടെ നേതൃത്വത്തില്‍ നഗരസഭാ പ്രദേശത്തെ ദുരിതം ബാധിച്ച മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് അവര്‍ക്ക് സ്വാന്തനം നല്‍കാനുള്ള വിപുലമായ പദ്ധതിക്കാണ് യോഗം രൂപം നല്‍കിയിട്ടുള്ളത്. 'ഡിസാസ്റ്റര്‍ ഡോക്കുമെന്റേഷന്‍ മാനേജ്‌മെന്റ് ഗ്രുപ്പിന്റെ യോഗം വിപുലമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
ദുരിതബാധിതരായ മുഴുവന്‍ കെട്ടിടങ്ങളും കണ്ടെത്തി ഡിജിറ്റിലൈസ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
ചുമതലകള്‍ സ്വയം ഏറ്റെടുക്കുകയും ചെയ്യുകയും വേണമെന്നു കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രനും സെക്രട്ടറി ടി.കെ സുജിത്തും അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."