പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള ഭക്ഷ്യസാധന വിതരണം 9.68 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
സുല്‍ത്താന്‍ ബത്തേരി മാനിക്കുനി കോളനിയിലേക്ക് പുതിയ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് 8,60,000
ചീരാല്‍ പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് 1,10,000
ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസിന്റെ നിയന്ത്രണത്തിലുള്ള ആംബുലന്‍സുകളുടെ പ്രവര്‍ത്തനത്തിന് 31 ലക്ഷം
പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് അമൃത് മുഖേന പരിശീലനം നല്‍കുന്നതിനായി 3,63,640 രൂപ
ചോര്‍ന്നൊലിക്കുന്ന ആദിവാസി കൂരകള്‍ക്ക് സില്‍പോളിന്‍ ഷീറ്റുകള്‍ അനുവദിക്കുന്നതിനായി 6,25,000 രൂപ
കല്‍പ്പറ്റ: ജില്ലയിലെ മൂന്ന് താലൂക്കുകളിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 2016-17 സാമ്പത്തിക വര്‍ഷം ഭക്ഷ്യസാധന വിതരണത്തിന് 9,67,73,379 രൂപയുടെ പദ്ധതിക്ക് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല പട്ടികജാതിപട്ടികവര്‍ഗ വര്‍ക്കിങ് ഗ്രൂപ്പ് യോഗം അംഗീകാരം നല്‍കി.
പട്ടികവര്‍ഗ വികസന വകുപ്പും പട്ടികജാതി വികസന വകുപ്പും നടപ്പിലാക്കുന്ന മറ്റു വിവിധ പദ്ധതികള്‍ക്കും യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. വൈത്തിരി താലൂക്കിലെ പി.വി.ടി.ജി(പര്‍ട്ടിക്കുലര്‍ലി വള്‍നറബിള്‍ ട്രൈബല്‍ ഗ്രൂപ്പ്) വിഭാഗത്തില്‍പെട്ട 753 കുടുംബങ്ങള്‍ക്ക് മൂന്ന് മാസത്തെ ഭക്ഷ്യസാധനങ്ങള്‍ വിതരണത്തിനായി 30,62,075 രൂപയും നോണ്‍ പി.വി.ടി.ജി വിഭാഗത്തിന് 1,32,78,480 രൂപയുമാണ് നല്‍കുക.
സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം പി.വി.ടി.ജി വിഭാഗത്തില്‍പ്പെട്ട 4184 കുടുംബങ്ങള്‍ക്ക് നാല് മാസത്തേക്ക് ഏഴിനം ഭക്ഷ്യസാധനങ്ങള്‍ നല്‍കുന്നതിന് 2,33,63,456 രൂപ, നോണ്‍ പി.വി.ടി.ജി വിഭാഗത്തില്‍പ്പെട്ട 9554 കുടുംബങ്ങള്‍ക്ക് 2,57,19,368 രൂപ, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, കയറ്റിറക്ക് കൂലി 10 ലക്ഷം രൂപ, മോണിറ്ററിങ് ചെലവ് 50,000 രൂപ എന്നിവ ഉള്‍പ്പടെ 5,01,32,824 രൂപയുടെ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി.
മാനന്തവാടി താലൂക്കില്‍ പി.വി.ടി.ജി വിഭാഗത്തിലെ 1345 കുടുംബങ്ങള്‍ക്ക് നാല് മാസത്തേക്ക് ഏഴിനം ഭക്ഷ്യസാധനങ്ങള്‍ നല്‍കുന്നതിന് 73,70,600 രൂപ, നോണ്‍ പി.വി.ടി.ജി വിഭാഗത്തിലെ 8,939 കുടുംബങ്ങള്‍ക്ക് നാലു മാസത്തേക്ക് നാലിനം ഭക്ഷ്യസാധനങ്ങള്‍ നല്‍കുന്നതിന് 2,21,68,720 രൂപ, കടത്തുകൂലി, കയറ്റിറക്ക് കൂലി, പാക്കിങ്, മോണിറ്ററിങ് മുതലായവക്ക് 4,60,680 രൂപ എന്നിവയടക്കം മൂന്നു കോടി രൂപയുടെ പദ്ധതിക്കുമാണ് യോഗം അംഗീകാരം നല്‍കിയത്.
പട്ടികവര്‍ഗ മേഖലയിലെ റോഡ് പ്രവൃത്തികള്‍ക്ക് രണ്ട് വര്‍ഷ വാറണ്ടി ഉറപ്പാക്കണമെന്ന് യോഗത്തില്‍ ജില്ലാ കസക്ടര്‍ കേശവേന്ദ്ര കുമാര്‍ ആവശ്യപ്പെട്ടു.
ജില്ലാതല പട്ടികജാതിപട്ടികവര്‍ഗ വര്‍ക്കിങ് ഗ്രൂപ്പ് യോഗം എല്ലാ മാസവും ചേരാന്‍ തീരുമാനിച്ചു. പട്ടികവര്‍ഗ വകുപ്പിന്റെ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യോജിപ്പിച്ച് നടപ്പിലാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ആവശ്യപ്പെട്ടു.
യോഗത്തില്‍ സബ് കലക്ടര്‍ ശീറാം സാംബശിവറാവു, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ പി വാണിദാസ്, ജില്ലാ സോയില്‍ കസര്‍വേഷന്‍ ഓഫിസര്‍ പി.യു ദാസ്, ലീഡ് ബാങ്ക് മാനേജര്‍ എം.വി രവീന്ദ്രന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഇ ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."