HOME
DETAILS
MAL
ഇന്ന് ഹോട്ടലുകളില്‍ 10% ഇളവ്
backup
April 23 2019 | 02:04 AM
കല്‍പ്പറ്റ: ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തില്‍ ഹോട്ടലുകളും റസ്റ്റോറന്റുകളും പങ്കാളികളാകുന്നു.
ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം എല്ലാ ഹോട്ടലുകളിലും തെരഞ്ഞെടുപ്പ് ദിവസം ഭക്ഷണത്തിന് പത്ത് ശതമാനം കിഴിവ് നല്‍കും.
വയനാട് ജില്ലാ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് കിഴിവ്.
വിശക്കാതെ എല്ലാവരും വോട്ട് രേഖപ്പെടുത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കന്നി വോട്ടര്‍മാര്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്ന ഉദ്ദേശത്തോടെ അവര്‍ക്ക് മാത്രം ഭക്ഷണത്തിന് കിഴിവ് നല്‍കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഹോട്ടലില്‍ എത്തുന്ന എല്ലാവര്ക്കും കിഴിവ് നല്കാന് ഹോട്ടലുടമകള്‍ സമ്മതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."