HOME
DETAILS
MAL
കരിങ്കുളം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും: എം.എല്‍.എ
backup
July 20 2016 | 18:07 PM
കൊയിലേരി: കൊയിലേരി കരിങ്കുളം സംരക്ഷിച്ച് പൊതുജനത്തിന് ഉപകാരപ്രദമായ രീതിയില്‍ വികസിപ്പിക്കുമെന്ന് ഒ.ആര് കേളു എം.എല്‍.എ പറഞ്ഞു. കരിങ്കുളം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലേരി ഉദയാ വായനശാലയുടെ നേതൃത്വത്തില്‍ കരിങ്കുളം സംരക്ഷണ സമിതി രൂപീകരിച്ചതിനെ തുടര്‍ന്നാണ് വിസ്മൃതിയിലേക്ക് നീങ്ങുന്ന കരിങ്കുളം എം.എല്‍.എ സന്ദര്‍ശിച്ചത്. ടൂറിസം വകുപ്പ്, സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെ നീന്തല്‍ കുളവും ടൂറിസത്തിന് യോജ്യമായ രീതിയിലുള്ള തടാകവും നിര്‍മ്മിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
ആദ്യഘട്ടമെന്ന നിലയില്‍ ഉടന്‍ തന്നെ കരിങ്കുളം സ്ഥിതി ചെയ്യുന്ന ഭൂമി അളന്നുതിരിക്കാന്‍ വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശവും എം.എല്‍.എ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."