പ്രളയ ബാധിതര്‍ക്ക് താങ്ങായി തലേങ്ങാട്ടിരി മഹല്ല്
എരുമപ്പെട്ടി: ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കടങ്ങോട് തലേങ്ങാട്ടിരി മഹല്ല് കമ്മറ്റി.
പാവറട്ടി വെന്‍മ്പേനാട് ക്യാമ്പുകളില്‍ കഴിയുന്ന മുന്നൂറോളം പേര്‍ക്ക് പെരുന്നാള്‍ ദിനത്തിന്‍ ഉച്ചഭക്ഷണമായി ബിരിയാണി നല്‍കി. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് വടക്കേയില്‍ അബു, പൊതു പ്രവര്‍ത്തകരായ അഡ്വ.മുഹമ്മദ് ഖസാലി, കമാലുദ്ധീന്‍ എന്നിവര്‍ ഏറ്റ് വാങ്ങി. ഇതിന് പുറമെ പ്രളയബാധിത വീടുകളിലേയ്ക്ക് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റും വീട്ടു സാമഗ്രികളും വിതരണം ചെയ്തു.എരുമപ്പെട്ടി, കടങ്ങോട് ,വേലൂര്‍ പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസം വിതരണം നടത്തി.ജില്ലയിലെ മറ്റു പ്രളയ ബാധിത പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ സഹായങ്ങള്‍ എത്തിക്കും.
പെരുന്നാള്‍ ആഘോഷം പ്രളയബാധിതര്‍ക്ക് ഒപ്പമാകണമെന്ന മഹല്ല് ഖത്തീബ് ശറഫുദ്ധീന്‍ അഹ്‌സനിയുടെ തീരുമാനത്തിനോടൊപ്പം മഹല്ല് നിവാസികളും പ്രവാസികളും കൈകോര്‍ത്തപ്പോള്‍ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ മുകളില്‍ സഹായ ധനം സ്വരൂപിക്കാന്‍ കഴിഞ്ഞു.മഹല്ല് പ്രസിഡന്റ് എ.എ.അബൂബക്കര്‍, സെക്രട്ടറി പി.കെ.സലീം, ഗള്‍ഫ് കോഡിനേഷന്‍ കണ്‍വീനര്‍ എം.എ.ഇസ്മായില്‍, എം.എച്ച്.നൗഷാദ്,വി.എ അബൂബക്കര്‍,എം.വൈ.ഹംസ,എ.എച്ച്.നസീം എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."