ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
കൊല്ലം: ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും (കാറ്റിന്റെ വേഗത മണിക്കൂറില്‍ 4050 കിലോമീറ്റര്‍) സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് മുന്നറിയിപ്പ് നല്കി.
വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി എട്ടു വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലുണ്ടാകാന്‍ ഇടയുണ്ട്. മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായേക്കാം.കാര്‍മേഘം കണ്ട് തുടങ്ങുമ്പോള്‍ തന്നെ ഇടിമിന്നല്‍ ദൃശ്യമായില്ലെങ്കിലും മുന്‍കരുതല്‍ സ്വീകരിക്കണം.
കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കാന്‍ വിടരുത്. മഴക്കാര് നിലനില്‍ക്കെ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാന്‍ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കണം. വളര്‍ത്തു മൃഗങ്ങളെ സുരക്ഷിതമായി മാറ്റി കെട്ടുകയും വേണം.
ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ജനലും വാതിലും അടച്ചിടണം. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം. ഫോണ്‍ ഉപയോഗിക്കരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കരുത്. കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കണം.
ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വൃക്ഷങ്ങളുടെ ചുവട്ടിലും നില്‍ക്കരുത്. വാഹനത്തിലുള്ളവര്‍ തുറസായ സ്ഥലത്ത് നിര്‍ത്തി ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് ഉറപ്പ് വരുത്തി വേണം പ്രഥമ ശിശ്രൂഷ നല്കാന്. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടിയിടരുത് എന്നിവയാണ് മാര്‍ഗനിര്‍ദേശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."