വെള്ളക്കെട്ട് ഒഴിയാതെ തീരദേശ മേഖല
പാവറട്ടി: വെള്ളമിറങ്ങാത്തതിനാല്‍ ക്യാമ്പ് വിടാന്‍ കഴിയാതെയും ക്യാമ്പ് വിട്ടവര്‍ക്ക് വൈദ്യുതി ലഭിക്കാതെയും തീരദേശ മേഖല.
കാളാനി, വെന്മേനാട്, കൂരിക്കാട്, പെരിങ്ങാട് തുടങ്ങിയ തീരദേശ മേഖലകളിലാണ് ഇപ്പോഴും പൂര്‍ണ്ണമായി വെള്ളക്കെട്ട് ഒഴിവാകാത്തത്. വെന്മേനാട് എം.എ. എസ്.എം.ഹയര്‍ സെക്കന്ററി, മരുതയൂര് ഗവ.എല്‍.പി.സ്കൂള്‍, പൈങ്കണ്ണിയൂര് നുസ്റത്തുല്‍ ഇസ്ലാം മദ്രസ്സ, പുതുമനശ്ശേരി നൂറുല്‍ഹുദ മദ്രസ്സ, പാവറട്ടി സെന്റ്. ജോസഫ് ഹയര്‍ സെക്കന്ററി, പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്ക്കൂള് തുടങ്ങിയ ക്യാമ്പുകളിലാണ് പ്രധാനമായും തീരദേശ മേഖലയിലുള്ളവര്‍ താമസിക്കുന്നത്.
ചിലയിടങ്ങളില്‍ ട്രാന്‍സ്ഫോര്‍മറും വെള്ളത്തില്‍ നില്ക്കുന്നതിനാല് പൂര്‍ണ്ണമായും ഇരുട്ടില്ലാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മതസാമൂഹ്യസാംസ്കാരികരാഷ്ട്രീയ പാര്‍ട്ടികള്‍, ക്ലബ്ബുകള്‍, സ്വകാര്യ വ്യക്തികള്‍ തുടങ്ങിയവരെല്ലാം മുഴുവന്‍ സമയവും ക്യാമ്പുമായും മറ്റും ബന്ധപ്പെട്ട് പ്രവര്‍ത്തന രംഗത്തുള്ളത് ഈ മേഖലയിലുള്ളവര്‍ക്ക് താങ്ങും തണലുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."