കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിയെത്തി
ചാലക്കുടി: പ്രളയം ദുരന്തം വിതച്ച ചാലക്കുടിയില്‍ മുഖ്യമന്ത്രിയെത്തി. ഇന്നലെ രാവിലെ 11.15 ഓടെയാണ് ഹെലികോപ്റ്ററില്‍ ചാലക്കുടി പനമ്പിള്ളി ഗവ.കോളജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഇറങ്ങിയത്. തുടര്‍ന്ന് കോളജിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ അദ്ദേഹം അന്തേവാസികളുടെ ദുരിതങ്ങള്‍ നേരിട്ട് കേട്ടറിഞ്ഞു.
ആരും തന്നെ ഭയപ്പെടേണ്ടായെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടിഞ്ഞ് വീഴാറായ വീടുകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പുനരധിവാസ നടപടികളില്‍ ഉള്‍പ്പെടുത്തും. തൊഴില്‍ നഷ്ടമായവരുടെ കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിനഞ്ച് മിനിറ്റോളം ഇവിടെ ചെലവിട്ട ശേഷം മുഖ്യമന്ത്രി മടങ്ങി. മന്ത്രിമാരായ പ്രൊഫ. സി.രവീന്ദ്രനാഥ്, സുനില്‍കുമാര്‍, ഇ.ചന്ദ്രശേഖരന്, ബി.ഡി ദേവസ്സി എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്മാന് വിത്സന് പാണാട്ടുപറമ്പില്‍, ജില്ലാ കലക്ടര്‍ ടി.വി അനുപമ എന്നിവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."