ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസ ധനസഹായം വിതരണം നടത്തണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ആനക്കര : പ്രളയകെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസ ധനസഹായം വിതരണം ഉടന്‍ ചെയ്യാന്‍ നടപടി വേണമന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി ആവശ്യപ്പെട്ടു. തൃത്താല മണ്ഡലത്തില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്ത ലേഖക കരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളം ഇറങ്ങിയ വീടുകളിലെ വസ്തുക്കളല്ലാം ഉപയോഗ ശൂന്യമായി. വീട്ടുപകരണങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണം. ഭാഗികമായി തകര്‍ന്ന വീടുകള്‍ വാസയോഗ്യമാവണമെങ്കില്‍ പൂര്‍ണമായും പുനര്‍നിര്‍മാണം ആവശ്യമാണ്. അതിനാല്‍ ഇവരെ വീട് നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പടുത്തി പുനരധിവാസം ഉറപ്പ് വരുത്തണം. ക്യാമ്പുകളില്‍ നിന്ന് വീട്ടുകളില്‍ തിരിച്ചത്തിയവര്‍ക്ക് മുന്നില്‍ കരളലയിപ്പിക്കുന്ന കാഴ്ചകളാണ് എവിടെയും. പെരുന്നാളിന്റേയും, ഓണ ആഘോഷവേളയിലും സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബങ്ങള്‍ ക്യാംപുകളില്‍ തന്നെയാണ് പലയത്തും.
നാടും വീടും പുനര്‍നിര്‍മിക്കേണ്ട സങ്കീര്‍ണ സാഹചര്യത്തില്‍ കൈ കോര്‍ത്ത് ഒറ്റക്കെട്ടായി ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുകയാണ് ചെയ്യേണ്ടത്. നമ്മുടെ ജില്ലയില്‍ കൃഷി നാശവും' ക്ഷീര കര്‍ഷകരുടെ നഷ്ടവും വ്യാപാരികളുടെ കണ്ണീരും അകറ്റി സാധരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ പ്രത്യക പാക്കേജുകള്‍ തയ്യാറാകണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരുതുര്‍, തൃത്താല . ആനക്കര തുടങ്ങി പഞ്ചായത്ത് കളിലെ പ്രളയബാധിത പ്രദേശങ്ങള്‍ക്ക് പുറമെ മെഡിക്കല്‍ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിച്ചു. പട്ടാമ്പി തഹസില്‍ദാര്‍ കാര്‍ത്യയനിദേവീ, മുസ്ലിം ലീഗ് ജില്ല നേതാക്കളായ യു.ഹൈദ്രോസ്, പി.ഇ.എ സലാം, തൃത്താല പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാര്‍ , മണ്ഡലം ലീഗ് സെക്കൂട്ടറി സി.എം അലി , അലി കുമരനല്ലര്‍, കെ.വി.ഹിളര്‍, പത്തില്‍ അലി എന്നിവര്‍ക്കൊപ്പമാണ് എം.പി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."