ശക്തന്‍ നഗറിന് സമീപം വാഹനമോഷണം പതിവാകുന്നു
തൃശൂര്‍: ശക്തന്‍ ബസ് സ്റ്റാന്‍ഡിന് പിറകുവശമുള്ള പി.ബി റോഡില്‍ വാഹന മോഷണം പതിവാകുന്നു. പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്നുമാണ് വാഹനങ്ങള്‍ മോഷണം പോകുന്നത്.
പി.ബി റോഡിലെ ടി.ടി ടവറിന് സമീപമുള്ള സിറ്റി ലോഡ്ജ് ബിള്‍ഡിങിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു.
മംഗളം ദിനപത്രത്തിന്റെ ഓഫിസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന കെ.എല്‍.08. ബി.ബി. 8242 എന്ന പാസഞ്ചര്‍ ഓട്ടോയാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്.
ഇതിനുമുന്‍പും ഇവിടെനിന്നും വാഹനങ്ങള്‍, വാഹനങ്ങളുടെ ബാറ്ററികള്‍, ഹെല്‍മെറ്റ്, വാഹനങ്ങളിലെ പെട്രോള്‍ എന്നിവ മോഷണം പോയിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് വച്ച് കെ.എല്‍ 08. എ.കെ. 8371 എന്ന സ്‌പ്ലെന്‍ഡര്‍ ബൈക്കും മോഷണം പോയിരുന്നു.
പൊലിസില്‍ പരാതിപ്പെട്ടിട്ടും ബൈക്ക് ഇതുവരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഓട്ടോറിക്ഷ മോഷണം പോയതുമായി ബന്ധപ്പെട്ട് നെടുപുഴ പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."