യുദ്ധകാലാടിസ്ഥാനത്തില്‍ വീടുകള്‍ ശുചീകരിക്കും
വെങ്കിടങ്ങ്: പഞ്ചായത്തില്‍ മഴയില്‍ തകര്‍ന്ന് നിരവധി വീടുകള്‍. തൊയക്കാവ്, കാളിയേമാക്കല്‍, അയ്യപ്പന്‍ മാട്ടില്‍, മണ്ണാന്ത്ര, മുപ്പട്ടിത്തറ, ഏനമ്മാവ്, ചിരട്ടക്കടവ്, കണ്ണംകുളങ്ങര, കണ്ണോത്ത്, പാടൂര്‍ പ്രദേശങ്ങളില്‍ ഇരുനൂറിലധികം വീടുകള്‍ പൂര്‍ണമായും ഇരുനൂറിലധികം വീടുകള്‍ ഭാഗമായും തകര്‍ന്നതായി പഞ്ചായത്ത് വിളിച്ച് കൂട്ടിയ സര്‍വ്വ കക്ഷി യോഗത്തില്‍ വിലയിരുത്തി.
നൂറ് കണക്കിന് വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. വെള്ളം ഇറങ്ങിയതിന് ശേഷം ജനപ്രതിനിധികള്‍, പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍, വില്ലേജ് ഓഫീസര്‍ അടങ്ങുന്ന ടീം വീടുകള്‍ പരിശോധിച്ച് യഥാര്‍ത്ഥ കണക്കെടുക്കും.തകര്‍ന്ന വീടുകള്‍ ലൈഫ് പദ്ധതിയില്‍ പെടാത്തതുണ്ട്. യുദ്ധകാല അടിസ്ഥാനത്തില്‍ വെള്ളം കയറിയ വീടുകള്‍ ശുചീകരിക്കാന്‍ തീരുമാനിച്ചതനുസരിച്ച് പല പ്രദേശങ്ങളിലും ശുചിത്വ സ്‌ക്വാഡുകള്‍ ഇറങ്ങി. ക്ലബുകള്‍, ആശ, അങ്കണവാടി, സന്നദ്ധ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെല്ലാം സ്‌ക്വാഡുകളില്‍ ഉണ്ടാകും. പന്ത്രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ പഞ്ചായത്ത് നേരിട്ടാണ് ഭക്ഷണം നല്‍കുന്നത്. അതിനായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കളക്ഷന്‍ സെന്റര്‍ തുടങ്ങി. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകുന്നവര്‍ക്ക് ഭക്ഷണകിറ്റ് നല്‍കി തുടങ്ങി. നാട്ടുകാരുടെ സഹായവും ഉണ്ടായിരുന്നു. സര്‍വ്വ കക്ഷി യോഗത്തില്‍ പ്രസിഡന്റ് രതി എം.ശങ്കര്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.വി മനോഹരന്‍,ടി.വി ഹരിദാസ്, പി.എ.രമേശന്‍, ടി.ഐ.സുരേഷ്, ബെന്നി ആന്റ്ണി,പ്രേമന്‍ നമ്പനത്ത്,അസ്ഗര്‍ അലി തങ്ങള്‍, അബ്ദുല്‍ മജീദ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മധുസൂദനന്‍,അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.കെ.പ്രതീഷ്‌കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.സൗമ്യ, ആരോഗ്യ പ്രവര്‍ത്തകരായ ബിജു, മഹേഷ്, ഡോ.സെബിന്‍ അബ്ദുല്ല, എന്നിവര്‍ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് രതി എം.ശങ്കര്‍ ചെയര്‍മാനായി പഞ്ചായത്ത് തല ശുചിത്വ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി. വാര്‍ഡുതലത്തില്‍ കമ്മിറ്റി വിളിച്ച് കൂട്ടി പ്രവര്‍ത്തനം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."