പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിത്തു പേന
പുതുക്കാട്: പുതുക്കാട് നിയോജക മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം എഴുതാന്‍ നല്‍കുന്നത് വിത്തു പേന. വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനാണ് വിത്തു പേന വിതരണം ചെയ്യുന്നത്.
പേപ്പര്‍ കൊണ്ട് നിര്‍മിച്ച പേനയുടെ ഒരറ്റത്ത് ഫലവൃക്ഷങ്ങളുടെ വിത്തുകളാണ് വച്ചിരിക്കുന്നത്. ഓരോ പേനയിലും ഒന്നില്‍ കൂടുതല്‍ വിത്തുകളാണ് ഉള്ളത്. മാതളം, പേര തുടങ്ങിയ ഫലവൃക്ഷങ്ങളുടെ വിത്തുകളാണ് പേനയുടെ ഉള്ളിലുള്ളത്. ഉദ്യോഗസ്ഥര്‍ ഉപയോഗശേഷം ഈ പേന വലിച്ചെറിഞ്ഞാല്‍പോലും മണ്ണില്‍ കിടന്ന് മുളക്കുമെന്നതാണ് വിത്തു പേനയുടെ ലക്ഷ്യം. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ മണ്ഡലമായ പുതുക്കാട് എല്ലാ പോളിങ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും വിത്തുപേന നല്‍കും. ആയിരത്തോളം ഉദ്യോഗസ്ഥരാണ് പുതുക്കാട് മണ്ഡലത്തില്‍ പോളിങിനായി എത്തുന്നത്. കോട്ടപ്പുറത്തുള്ള അംഗ പരിമിതരായ കുട്ടികളാണ് പേന നിര്‍മിച്ചത്. മണ്ഡലത്തിലെ പോളിങ് സാമഗ്രികള്‍ക്കൊപ്പം വിത്തു പേനയും വിതരണം ചെയ്തു. കൂടാതെ ഉദ്യോഗസ്ഥര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ കവര്‍ കുളവാഴകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കിയാണ് പുതുക്കാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വാഴച്ചാല്‍ വനം ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കുടുംബശ്രീയുമായി സഹകരിച്ചാണ് ഭക്ഷണം നല്‍കുന്നത്. വാഴച്ചാല്‍ വനം ഡിവിഷണല്‍ ഓഫിസര്‍ എസ്.വി വിനോദിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."