ഭീമാ ബാലസാഹിത്യ പുരസ്‌കാരം പി.കെ.ഗോപിക്ക്
കോഴിക്കോട്: മികച്ച ബാലസാഹിത്യ കൃതിക്കുള്ള 26-ാമത് ഭീമാ ബാലസാഹിത്യ പുരസ്‌കാരം യുലകലാസാഹിതി സംസ്ഥാന പ്രസിഡന്റ് പി.കെ ഗോപിക്ക്. 'ഓലച്ചൂട്ടിന്റെ വെളിച്ചം' എന്ന പുസ്തകത്തിനാണു പുരസ്‌കാരം. 70,000 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
മികച്ച ബാലസാഹിത്യ ചിത്രീകരണത്തിനുള്ള പുരസ്‌കാരത്തിന് മാസ്റ്റര്‍ അനുരാജ് സിന്ധു വിനയന്റെ 'ശിവകാമിയുടെ ഭൂമിപ്പെണ്ണ്'എന്ന പുസ്തകം തെരെഞ്ഞെടുത്തു. കുട്ടികളുടെ വിഭാഗത്തിനുള്ള സ്വാതികിരണ്‍ സ്മാരക അവാര്‍ഡിന് വേങ്ങര ഗവ. വൊക്കേഷണല്‍ എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിനി വി.എസ്.ആര്‍ദ്ര അര്‍ഹയായി. 'അമ്മ ഉറങ്ങാറില്ല' എന്ന പുസ്‌കത്തിനാണു പുരസ്‌കാരം.
അവാര്‍ഡുകള്‍ ഈ മാസം 27ന് വൈകിട്ട് നാലിന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് അവാര്‍ഡ് കമ്മിറ്റി ഭാരവാഹികളായ ബി. ഗിരിരാജന്‍, കെ. ജയകുമാര്‍ ഐ.എ.എസ്, രവി പാലത്തിങ്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."