പമ്പ ത്രിവേണിയില്‍ സൈന്യത്തിന്റെ പാലം
പത്തനംതിട്ട: പ്രളയത്തില്‍ മുങ്ങി കേടുപാടു സംഭവിച്ച ത്രിവേണി പാലം സൈന്യം താല്‍ക്കാലികമായി പുനര്‍നിര്‍മ്മിക്കും. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കുമായി രണ്ടു പാലങ്ങളാണ് നിര്‍മിക്കുക. ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം.
12 മീറ്റര്‍ വീതിയില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന തരത്തിലാണ് പാലം പണിയുക.
ഭക്തരെ കടത്തിവിടാനായി മണ്ണ് നീക്കി പാലം പണി ആരംഭിക്കും. സെപ്റ്റംബര്‍ 15നു മുന്‍പ് പൂര്‍ത്തിയാക്കും. താത്കാലിക ശൗചാലയങ്ങള്‍ പമ്പയില്‍ പണിയാനും തീരുമാനിച്ചിട്ടുണ്ട്. ഇനി മുതല്‍ പമ്പയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയില്ല.
പ്രളയത്തില്‍ ത്രിവേണി പാലത്തിനും നടപ്പാലത്തിനും ഗുരുതര കേടുപാടുകള്‍ സംഭവിച്ചിരുന്നു. ചെറിയ പാലം പൊളിഞ്ഞുപോയിരുന്നു.
ആനത്തോട് കൊച്ചു പമ്പ ഡാം തുറന്നുവിട്ടതിനെ തുടര്‍ന്നാണ് പാലം വെള്ളത്തിനടിയിലായത്. ഇതോടെ ശബരിമലയിലേക്കുള്ള വഴി തടസപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."