HOME
DETAILS
MAL
ആശുപത്രികളില്‍ മോഷണം നടത്തുന്നയാള്‍ പിടിയില്‍
backup
July 20 2016 | 19:07 PM
മലപ്പുറം: ആശുപത്രികള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തുന്നയാള്‍ പൊലിസ് പിടിയില്‍. മുക്കം സ്വദേശി ഒറ്റപ്പിലാക്കല്‍ മുജീബ് റഹ്മാന് (39)നെയാണ് മലപ്പുറം പൊലിസ് പിടികൂടിയത്.
മലപ്പുറം എം.ബി ഹോസ്പിറ്റലിലെ രോഗിയുടെ മുറിയില്‍ നിന്നും മൂവായിരത്തിഅഞ്ഞൂറു രൂപയും ആയിരത്തി അഞ്ഞൂറ് രൂപയുണ്ടായിരുന്ന ബാഗും കളവുപോയത്. മലപ്പുറം എസ്.ഐ സന്തോഷ്, സി.പി.ഒ മാരായ ഹൈദരാലി, മന്‍സൂര്‍, നിസാര്‍, റിയാസ്, പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ മുജീബിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
അരീക്കോട്, നടക്കാവ്, ബാലുശ്ശേരി എന്നിവിടങ്ങിളിലും സമാനമായ കേസുകള്‍ ഇയാളുടെ പേരിലുള്ളതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."