സ്വകാര്യ ബസുകള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍; ഗ്രാമീണ മേഖലകളില്‍ യാത്ര ദുരിതം
ഒലവക്കോട് : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു വേണ്ടി സ്വകാര്യ ബസുകള്‍ പോകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ജില്ലയില്‍ നിന്നും 113 ഓളം സ്വകാര്യ ബസുകളാണ് ഇത്തവണ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് വേണ്ടി ഓടുന്നത്. അവധിക്കാലമായതിനാല്‍ സമാനമായി സ്കൂള്‍ ബസുകളും ഇത്തവണ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് വേണ്ടി ഓടുന്നുണ്ട്. സ്കൂള്‍ ബസുകളും സ്വകാര്യ ട്രാവല്‍സുകളില്‍ നിന്നുമുള്ള 28,32, 38 സീറ്റുബസുകളുമുള്ളതിനാല് മുന്‍ വര്‍ഷം അപേക്ഷിച്ച് ഇത്തവണ സ്വകാര്യ ബസുകള്‍ കുറവാണ്. എന്നാല്‍ ഗ്രാമീണ മലയോര മേഖലകളില്‍ ബസുകളുടെ കുറവ് യാത്രക്കാരെ ദുരിതത്തിലാക്കും.
കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളില്‍ അഞ്ഞുറോളം സ്വകാര്യ ബസുകളാണ് തെരഞ്ഞെടുപ്പ് ഡ്യുട്ടിക്ക് പോയിരുന്നത്. എന്നാല്‍ ഇത്തവണ സ്വകാര്യ ബസുകള്‍ കുറവായതു കാരണം കാര്യമായ യാത്രക്ലേശമുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് യാത്രക്കാര്‍ .അവധിക്കാലമായതിനാല്‍ ബസുകള്‍ കുറവായത് വിദ്യാര്‍ത്ഥികളെയും ബാധിക്കില്ലെങ്കിലും ഗ്രാമീണ മേഖലകളിലെ സ്വകാര്യ ബസുകളുടെ കുറവ് ഓട്ടോ- ടാക്സിക്കാര്‍ മുതലെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."