നിളയിലെ മഴവെള്ളപാച്ചില്‍ എല്ലാം തിരിച്ച് പിടിച്ച് നിള ചിരിക്കുന്നു
ആനക്കര : നിളയിലെ മഴവെളളപാച്ചില്‍ എല്ലാം തിരിച്ച് പിടിച്ച് നിള ചിരിക്കുന്നു. വര്‍ഷങ്ങളായി മണലെടുത്ത് നശിപ്പിച്ചു. പുഴകയ്യേറിയും നിളയുടെ നാശം വേഗത്തിലാക്കിയിരിക്കുകയായിരുന്നു ഇത്രയും കാലം എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴവെളള പാച്ചില്‍ എല്ലാം തരിച്ച് പിടിച്ച സന്തോഷത്തിലാണ് നിളയെങ്കിലും ഈ വെളള പാച്ചിലില്‍ പല കുടുംബങ്ങളെയും കണ്ണീരിലാഴ്ത്തി.എന്നാല്‍ കയ്യേറി വളച്ചു കെട്ടിയ മുഴുവന്‍ സ്ഥലങ്ങളും നിള തിരിച്ചു പിടിച്ചതിന് പുറമെ മണല്‍ വാരി കളിമണ്ണ് കണ്ടിരുന്ന പുഴയുടെ പള ഭാഗങ്ങളില്‍ ഒരു മീറ്റര്‍ മൂതല്‍ മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ മണല്‍ നിറഞ്ഞു.എന്നാല്‍ പുഴയുടെ മദ്ധ്യഭാഗത്ത് നിറയെ മണല്‍ പോയി ചതിക്കുഴികള്‍ രൂപപ്പെട്ടത് പുഴയുടെ ചതിക്കുഴി അറിയാതെ കുളിക്കാനെത്തുന്നവരെ അപകടത്തിലാക്കും.വെളളിയാങ്കല്ല് റഗുലേറ്റര്‍ കംബ്രിഡ്ജ് മുതല്‍ കാറ്റാടികടവ് വരെയുളള ഭാഗങ്ങളില്‍ വ്യാപകമായി മണല്‍ എത്തിയിട്ടുണ്ട്.
ഇത് പുഴയിലെ വെളളം വറ്റുന്നതോടെ എത്രകാലം കാണും എന്നതിനെ കുറിച്ച് നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്.കുറച്ച് കാലമായി തൃത്താല മേഖലയില്‍ നിന്ന് മണല്‍ കടത്ത് നിലച്ചിരുനെങ്കിലും ആനക്കര,പട്ടിത്തറ പഞ്ചായത്തുകളില്‍പപെട്ട പുഴയോരങ്ങളില്‍ നിന്ന് മണല്‍ കടത്ത് സജീവമായി നടന്നിരുന്നു.ഇപ്പോള്‍ പുഴയുടെ തീരഭാഗങ്ങളില്‍ കുമിഞ്ഞ് കൂടി കിടക്കുന്ന മണലിന് എത്രനാളത്തെ ആയുസ് ഉണ്ടന്ന് കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."