ജില്ലയില്‍ മാറ്റിസ്ഥാപിച്ച 11 പോളിങ് ബൂത്തുകള്‍
പാലക്കാട് : ജില്ലയില്‍ 11 പോളിംഗ് ബൂത്തുകള്‍ക്ക് മാറ്റം. പോളിങ് ബൂത്തായി തിരഞ്ഞെടുത്ത കെട്ടിടങ്ങളില്‍ കേടുപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ മാറ്റി സ്ഥാപിച്ച ബൂത്തുകള്‍ മാറ്റാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയത്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ ഏഴും ആലത്തൂര്‍ മണ്ഡലത്തില്‍ മൂന്നും പൊന്നാനി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃത്താല നിയോജകമണ്ഡലത്തിലെ ഒരു ബൂത്തുമാണ് മാറ്റിയത്.
ജില്ലയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ മാറ്റി സ്ഥാപിച്ച 11 പോളിംഗ് ബൂത്തുകളുടെ പട്ടിക താഴെ കൊടുക്കുന്നു. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ നിയോജകമണ്ഡലം, പഴയ പോളിംഗ് സ്‌റ്റേഷന്‍, പുതുതായി അനുവദിക്കപ്പെട്ട പോളിംഗ് സ്‌റ്റേഷന്‍, ബൂത്ത് നമ്പര്‍ എന്നിവ ക്രമത്തില്‍. പട്ടാമ്പി-ഓങ്ങല്ലൂര്‍ പ്രീ-മെട്രിക് ഹോസ്റ്റല്‍-മഞ്ഞളുങ്ങല്‍ വിമുക്തഭട ഭവന്‍-123. ഷൊര്‍ണൂര്‍-ത്രാങ്ങാലി വാമനന്‍ സ്മാരക യുവജന കലാസമിതി വായനശാല-ത്രാങ്ങാലി വുമണ്‍സ് ക്ലസ്റ്റര്‍ സെന്റര്‍-194. മലമ്പുഴ-കഞ്ചിക്കോട് ജി.എല്‍.പി.എസ് പടിഞ്ഞാറ് ഭാഗത്തെ കെട്ടിടം-കഞ്ചിക്കോട് ജി.എല്‍.പി.എസ് സ്റ്റേജ് ബ്ലോക്കിനു മുന്‍വശത്തെ വടക്കു ഭാഗത്തെ കെട്ടിടം-145. മലമ്പുഴ-കഞ്ചിക്കോട് ജി.എല്‍.പി.എസ് കിഴക്കു ഭാഗത്തെ കെട്ടിടം-കഞ്ചിക്കോട് ജി.എല്‍.പി.എസ് സ്റ്റേജ് ബ്ലോക്കിനു പിറകു വശത്തെ നഴ്‌സറി ബ്ലോക്ക് കെട്ടിടം-148. മലമ്പുഴ-ലക്ഷ്മീ നാരായണപുരം എയ്ഡഡ് എല്‍.പി.സ്‌കൂള്‍ വടക്ക് ഭാഗം-കുമരപുരം ജി.എച്ച്.എസ്.എസ് വടക്ക് വശത്തെ കെട്ടിടത്തിന്റെ കിഴക്കേ അറ്റം-8. മലമ്പുഴ-നടുവക്കോട് അങ്കണവാടി-കുമരപുരം ഗവ.ഡബ്ല്യു.ടി.ടി.ഐ വടക്ക് കിഴക്ക് ഭാഗത്തെ കെട്ടിടത്തിന്റെ വടക്കേ അറ്റം-9. മലമ്പുഴ-ലക്ഷ്മീ നാരായണപുരം എയ്ഡഡ് എല്‍.പി.സ്‌കൂള്‍ തെക്കു ഭാഗം-കുമരപുരം ജി.എച്ച്.എസ്.എസ് തെക്ക്- കിഴക്ക് വശത്തെ കെട്ടിടത്തിന്റെ പടിഞ്ഞാറേ അറ്റത്തെ മുറി-12. ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിന് കീഴിലെ നിയോജകമണ്ഡലം, പഴയ പോളിംഗ് സ്‌റ്റേഷന്‍, പുതുതായി അനുവദിക്കപ്പെട്ട പോളിംഗ് സ്‌റ്റേഷന്‍, ബൂത്ത് നമ്പര്‍ എന്നിവ ക്രമത്തില്‍ ചിറ്റൂര്‍-മീനാക്ഷിപുരം ജി.യു.പി.സ്‌കൂള്‍ പഴയ കെട്ടിടത്തിന്റെ കിഴക്ക് ഭാഗം-മീനാക്ഷിപുരം ഗവ.ഹൈസ്‌കൂളിലെ വടക്ക് കിഴക്ക ഭാഗത്തെ കെട്ടിടത്തിലെ പടിഞ്ഞാറേ അറ്റത്തെ ക്ലാസ് മുറി-147. നെന്മാറ-പാടഗിരി പോളച്ചിറക്കല്‍ ഹൈസ്‌കൂളിന്റെ വടക്കു ഭാഗത്തെ കെട്ടിടത്തിന്റെ കിഴക്കു ഭാഗം-നൂറടിപ്പാലം ഗവ.ആയുര്‍വേദ ആശുപത്രി സ്റ്റോര്‍ റൂം-140. നെന്മാറ-പുല്ലല റോസറി എസ്റ്റേറ്റ് ബംഗ്ലാവ്-പകുതിപ്പാലം കെ.എഫ്.ഡി.സി കെട്ടിടം-145. പൊന്നാനി ലോകസഭാ മണ്ഡലത്തിന് കീഴിലെ നിയോജകമണ്ഡലം, പഴയ പോളിംഗ് സ്‌റ്റേഷന്‍, പുതുതായി അനുവദിക്കപ്പെട്ട പോളിംഗ് സ്‌റ്റേഷന്‍, ബൂത്ത് നമ്പര്‍ എന്നിവ ക്രമത്തില്‍ തൃത്താല-കൊട്ടപ്പാടം അങ്കണവാടി-കൊട്ടപ്പാടം കരിമ്പ 42-ാം നമ്പര്‍ അങ്കണവാടി -65.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."