HOME
DETAILS

അത്ഭുതങ്ങള്‍ക്കൊരുങ്ങി ആലത്തൂര്‍

  
backup
April 23 2019 | 03:04 AM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%ad%e0%b5%81%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf

വി.എം ഷണ്‍മുഖദാസ്


പാലക്കാട്: വിവാദങ്ങളിലൂടെ ശ്രദ്ധേയമായ മണ്ഡലമായ ആലത്തൂരില്‍അത്ഭുതങ്ങള്‍ക്ക് കാതോര്‍ക്കുകയാണ്. നവമാധ്യമങ്ങളിലൂടെ വളരെയേറെചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങള്‍ ഇപ്പോഴും ലൈവായി നില്‍ക്കുന്നു. പ്രചാരണത്തിന് കൊടിയിറങ്ങിയപ്പോള്‍ പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടിക്കുമാത്രം വോട്ടു ചെയ്തു ശീലിച്ചിട്ടുള്ള ആലത്തൂരിലെ വോട്ടര്‍മാരില്‍നല്ലൊരു വിഭാഗം ഇത്തവണ മാറ്റത്തിനുളള വോട്ടിനെക്കുറിച്ചാണ്
ചിന്തിക്കുന്നതെന്ന് മണ്ഡലത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍വ്യക്തമാക്കുന്നു. തുടക്കം മുതല്‍ അടിത്തട്ടില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള എല്‍.ഡി.എഫിന് ബിജു ഹാട്രിക്‌വിജയമുറപ്പിക്കുമെന്ന വിശ്വാസവുമുണ്ട്. വളരെ വൈകിയെത്തിയ യു.ഡി.എഫ്സ്ഥാനാര്‍ഥി രമ്യഹരിദാസ് അവസാന ദിവസങ്ങളില്‍ തകര്‍ത്ത പ്രചരണമാണ് കാഴ്ച്ചവെച്ചത്.
ഉറങ്ങിക്കിടന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് മറന്ന്താഴേക്കിറങ്ങി പ്രവര്‍ത്തനം നടത്തി വോട്ടുറപ്പിക്കാന്‍ കഠിന ശ്രമംനടത്തിയതോടെ ആലത്തൂര്‍ ലോകസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് ഒരു പണത്തൂക്കംമുന്നിലാണെന്നുവേണം പറയാന്‍. പക്ഷെ പോളിംഗ് ദിവസങ്ങളില്‍ ചില അടിയൊഴുക്കുകള്‍ ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. സി.പി.എമ്മിനുള്ളില്‍ ഉണ്ടായിട്ടുള്ള പടലപ്പിണക്കങ്ങള്‍ ബിജുവിന്റെവിജയത്തിന് തടസമുണ്ടാക്കാനും ഇടയുണ്ട്. കഴിഞ്ഞദിവസം ആലത്തൂരില്‍ കൊട്ടിക്കലാശം നടത്തുന്നതിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു നേരെ സി.പി.എംപ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതിനാല്‍ പരിക്കേറ്റ് രമ്യഹരിദാസ്‌മെഡിക്കല്‍ കോളജളില്‍ ചികിത്സയിലാണ് ഇത് വോട്ടര്‍മാര്‍ ബിജുവിനെതിരെതിരിയാനുളള സാധൃതയുമുണ്ട്. പ്രകൃതിയോട് വളരെയധികം ഇണങ്ങി നില്‍ക്കുന്ന
ദേശമാണ് ആലത്തൂര്‍. കൃഷിയെ ഉപജീവന മാര്‍ഗമാക്കിയ ജനങ്ങളാണ് അധികവും. ആദിവാസി ദലിത് സമൂഹങ്ങളടങ്ങിയജനവിഭാഗങ്ങള്‍ക്കിടയില്‍ ബിജുവിന്റെ ഇതുവരെയുളളപ്രവര്‍ത്തനത്തെക്കുറിച്ച് നല്ല മതിപ്പില്ല പട്ടിക വര്‍ഗ്ഗക്കാരായ എരവാലസമുദായം സ്വന്തം ജാതി സര്‍ട്ടിഫിക്കറ്റിനായികൊല്ലങ്കോട്ടില്‍ 235 ദിവസത്തോളം കുടില്‍കെട്ടി സമരം നടത്തിയപ്പോള്‍ ബിജുഇതിനെക്കുറിച്ചു് അന്വേഷിക്കാന്‍പോലുമെത്തിയില്ലെന്ന് അവര്‍പറയുന്നു.
കാലങ്ങളായി ഇടതുപക്ഷത്തിന് മാത്രം വോട്ടു കുത്തിയ ചരിത്രമുള്ളഇവര്‍ ഇത്തവണ വോട്ടു ചെയ്യുന്നില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ 17വര്‍ഷമായി പ്ലാച്ചിമടയിലെ ബഹുരാഷ്ട്ര കുത്തകയായ കൊക്കകോളക്കെതിരെ സമരംനടത്തുന്ന പ്ലാച്ചിമടയിലെ സമരക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചുംഅന്വേഷിക്കാന്‍ തയാറായിട്ടില്ല. ഇത്തവണ സമരക്കാരും കുടുംബവും രമ്യഹരിദാസിന് വോട്ടു ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. ഭൂമിക്കായികടപ്പാറയില്‍ വര്‍ഷങ്ങളായി സമരം നടത്തി വരുന്നവരുടെ പ്രശ്‌നങ്ങള്‍കേട്ടറിയാന്‍ പോലും ജനപ്രതിനിധി എന്ന നിലയില്‍ ബിജുവിന് കഴിഞ്ഞിട്ടില്ല ഏറ്റവുമധികം കര്‍ഷക തൊഴിലാളികളും,കര്‍ഷകരും തിങ്ങിപ്പാര്‍ക്കുന്നചിറ്റൂര്‍, ആലത്തൂര്‍, കൊല്ലങ്കോട്, മുതലമട തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കിട്ടാതെ കാര്‍ഷികമേഖല തകര്‍ന്നു കൊണ്ടിരിക്കുകയാണ്.
ഈ മേഖലയിലെകര്‍ഷകരുടെ വെള്ളപ്രശ്‌നം പരിഹരിക്കാന്‍ കേരളാ തമിഴ്‌നാട്‌സര്‍ക്കാരുകള്‍ ചേര്‍ന്നുണ്ടാക്കിയ കാലാവധി കഴിഞ്ഞ പറമ്പിക്കുളം ആളിയാര്‍കരാര്‍ പുതുക്കാന്‍ ആലത്തൂരിലെ ജനപ്രതിനിധിയെന്ന നിലയില്‍ ഒന്നുംചെയ്തിട്ടില്ലെന്നും, അതിനാല്‍ ചിറ്റൂരിലെ കര്‍ഷക സംഘടനകള്‍ ഇത്തവണവോട്ട് മാറ്റിചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത.് 2014 ല്‍ നോട്ടക്കായിവോട്ട് ചെയ്ത കൊഴിഞ്ഞാമ്പാറ മേഖലയിലെ ആര്‍.ബി.സി മുന്നണി ഇത്തവണ ബിജുവിന് വോട്ടു നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിലൊരു വിഭാഗംയു.ഡി.എഫിന് വോട്ടു മാറ്റി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
വികസനപ്രവര്‍ത്തനങ്ങള്‍ ഏറെ നടത്തിയെന്ന് അവകാശപ്പെടുമ്പോഴും മണ്ഡലത്തിലേക്ക് അധികം തിരിഞ്ഞു നോക്കാത്ത എം.പിയെന്ന പേരുദോഷമാണ് ബിജു നേരിടുന്നത്. പ്രളയകാലത്ത് ഒറ്റപ്പെട്ട നെല്ലിയാമ്പതിയില്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എത്തിയില്ലെന്ന ആക്ഷപേവുമുണ്ട്.
കണക്കുകളില്‍ ഏറെ വികസനം എം പി അവകാശപ്പെടുന്നുണ്ടെങ്കിലും, പലതും പ്രായോഗികമായിട്ടില്ലെന്നാണ് യു.ഡി.എഫ് ആരോപണം. പാലക്കാട് പൊള്ളാച്ചിറെയില്‍വേപാതയുടെ വികസനം നടപ്പിലായിട്ടും മുന്‍പ് ഈ പാതയിലൂടെ ഓടിയിരുന്നട്രെയിനുകള്‍ പോലും ഓടിക്കാന്‍ നടപടിയെടുത്തില്ല എന്ന പരാതിയാണ് പ്രധാനം. മാത്രമല്ല, തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് ഓടിക്കൊണ്ടിരുന്നഅമൃത എക്‌സ്പ്രസ്സ് മധുരയിലേക്ക് നീട്ടിയപ്പോള്‍ കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിപ്പിക്കാനും എം.പി ക്കു കഴിഞ്ഞിട്ടില്ലെന്ന പരാതിയുണ്ട്. കടലാസില്‍സ്റ്റോപ്പ് അനുവദിച്ചിട്ടുെണ്ടങ്കിലും ഇപ്പോഴും അമൃത കൊല്ലങ്കോട്‌നിര്‍ത്താതെ പോകുന്നുവെന്നാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്. മണ്ഡലത്തില്‍ കോടികളുടെ വികസനം നടപ്പിലാക്കിയെന്ന്അവകാശവാദം ഉന്നയിക്കുന്ന ബിജുവിന് ഒരു ട്രെയിന് സ്റ്റോപ്പ്അനുവദിപ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നത് ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago