കിഴൂര്‍-ചെക്കിക്കുന്നില്‍ ഭൂമിയുടെ വിള്ളല്‍ വ്യാപിക്കുന്നു
ഇരിട്ടി : നഗരസഭയിലെ കീഴൂര്‍-കൂളിചെമ്പ്ര ചെക്കിക്കുന്നില്‍ ജനവാസ കേന്ദ്രത്തില്‍ കനത്ത മഴയെ തുടര്‍ന്ന് ഭൂമിയില്‍രൂപം കൊണ്ട വിള്ളല്‍ വലുതാകുന്നത് പ്രദേശവാസികളായ ഇരുപതോളം കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു.
മലയോരത്ത് നാശം വിതച്ച പേമാരിയാണ് ഭൂമിയില്‍ വിള്ളല്‍ സൃഷ്ടിച്ചത്.
ഒരാഴ്ച മുന്‍പാണ് ഇരട്ടി ടൗണിന് സമീപത്തുള്ള കീഴൂരിലെ ചെക്കികുന്നില്‍ ഒരേക്കറോളം വരുന്ന ഭൂമിയില്‍ വിള്ളലുണ്ടണ്ടായത്.
വിള്ളളുണ്ടണ്ടായ ഭാഗത്തുനിന്നും ചെളിയും മണ്ണും ഒഴുകിയെത്തിയതോടെ സമീപത്ത് താമസിക്കുന്ന അഞ്ചോളം കുടുംബങ്ങളെ സംരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.ഈ മേഖലയില്‍ മഴ അല്‍പം ശമിച്ചതോടെ പ്രദേശവാസികള്‍ വീണ്ടണ്ടും തങ്ങളുടെ വീടുകളില്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിരുന്നു.
തിരിച്ചെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് വിള്ളല്‍ കണ്ടെണ്ടത്തിയ ഭൂമിയുടെ ഒരുഭാഗം ഒരാള്‍പ്പൊക്കത്തില്‍ ഇടിഞ്ഞ് താഴുന്നത്.
ഇതോടൊപ്പം ഇവിടെയുണ്ടായിരുന്നറബര്‍ മരങ്ങളും തെങ്ങുകളും നിലംപൊത്തി . ഇതിനു സമീപത്തെ കൂറ്റന്‍ പാറകളും ഏതുസമയവും വീടിനുമുകളിലേക്ക് ഇടിഞ്ഞു നിരങ്ങുമെന്ന സ്ഥിതിയായതോടെ വീട്ടില്‍ തിരിച്ചെത്തിയവര്‍ വീണ്ടണ്ട ും സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടണ്ട അവസ്ഥയാണുള്ളത്.
വാണിയേടത്ത് ഖദീജ ,ഇളംതുരുത്തി പ്രദീപന്‍ ,മറിയൂട്ടി തറല്‍, കെ.ടി മുഹമ്മദ് ,എന്നിവരുടെ വീടുകള്‍ക്കാണ് വിള്ളല്‍ഏറെ ഭീഷണി സൃഷ്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."