മല്‍സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍; ബി.ജെ.പി എവിടെയും രണ്ടാംസ്ഥാനത്തെത്തില്ല: മുഖ്യമന്ത്രി
കണ്ണൂര്‍: എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെന്നും എവിടേയും ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ പിണറായി ആര്‍.സി അമല ബേസിക് യു.പി സ്‌കൂളില്‍ വോട്ടുചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് ചിലരുടെ അതിമോഹം തകര്‍ന്നടിയുന്ന തെരഞ്ഞെടുപ്പാണ്. ഉത്തരേന്ത്യയില്‍ വര്‍ഗീയ ചേരിതിരിവും വംശഹത്യയും വര്‍ഗീയ കലാപങ്ങളും സംഘടിപ്പിച്ചവര്‍ ഇവിടെവന്ന് റോഡ് ഷോ നടത്തി ആളുകളെ അവരുടെ പാട്ടിലാക്കാമെന്ന് ധരിച്ചിരുന്നു അത് തകര്‍ന്നടിയുന്നത് ഈ തെരഞ്ഞെടുപ്പില്‍ നമുക്ക് കാണാന്‍ കഴിയും.
രാജ്യത്ത് ബി.ജെ.പിയെ നേരിടുമെന്ന് പറഞ്ഞ കോണ്‍ഗ്രസ്, സംസ്ഥാനത്ത് തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് അവരുമായി ബന്ധപ്പെട്ട പ്രകടന പത്രികയെ കുറിച്ച് ഒന്നും പറയാന്‍ അവര്‍ക്കുണ്ടായിരുന്നില്ല. വസ്തുതാ വിരുദ്ധമായ പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വോട്ടു നേടാമെന്നാണ് ബി.ജെ.പിയും കോണ്‍ഗ്രസും കരുതുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് ബുദ്ധിമ്മുമുടുണ്ടാക്കി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സഹകരിയ്ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."