വിദേശത്ത് ജോലി വാഗ്ദാനം നല്കി പണം തട്ടിയ യുവാവ് അറസ്റ്റില്‍
തൊടുപുഴ: വിദേശത്ത് ജോലി വാഗ്ദാനം നല്കി പണം തട്ടിയെടുത്ത ആര്.എസ്.പി (ബി) യുവ നേതാവ് അറസ്റ്റില്‍. പത്തനാപുരം കുളത്തുപ്പുഴ വനംവകുപ്പ് തടി ഡിപ്പോയ്ക്ക് സമീപം താമസിക്കുന്ന മൂലയില്‍ വീട്ടില്‍ സജിന്‍ ഷറഫുദ്ദീന് (36) ആണ് അറസ്റ്റിലായത്. കുമളി സ്പ്രിങ്വാലി കരക്കാട്ടില്‍ ഷിനു ജോര്‍ജിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
വിദേശത്ത് മെയില്‍ നഴ്സായി ജോലിവാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു സജിന്‍, ഷിനു ജോര്‍ജില്‍ നിന്നു പലതവണകളിലായി 2,68,000 രൂപ വാങ്ങിയെന്നാണ് പരാതി. ഈതുക സജിന്‍ ഷറഫുദ്ദീന്റെ അക്കൗണ്ടില്‍ ഇട്ടു നല്‍കുകയാണ് ചെയ്തിരുന്നത്. ആവശ്യപ്പെട്ട പണം മുഴുവന്‍ നല്‍കിയെങ്കിലും പറഞ്ഞ സമയത്തിനുശേഷവും വിദേശത്ത് ജോലി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇയാള്‍ പരാതിയുമായി പൊലിസിനെ സമീപിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് സജിനെതിരേ പൊലിസില്‍ പരാതി ലഭിച്ചത്. പൊലിസ് പലതവണ ഇയാളെ അന്വേഷിച്ചെത്തിയെങ്കിലും ഇയാള്‍ മുങ്ങുകയായിരുന്നു. സജിന്റെ പിതാവ് കൊല്ലം ജില്ലയിലെ ആര്.എസ്.പി (ബി)യുടെ അറിയപ്പെടുന്ന നേതാവ് കൂടിയാണ്. ആര്.എസ്.പി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ താമസിച്ചാണ് സജിന്‍ ചാക്ക ഐ.ടി.ഐയില്‍ പഠിച്ചിരുന്നത്.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ കുളത്തൂപ്പുഴ ബസ്റ്റാന്റിന് സമീപത്തു നിന്നുമാണ് സജിനെ കുമളി അഡിഷണല്‍ എസ്.ഐ അലി അക്ബര്‍ അറസ്റ്റ് ചെയ്തത്. കുളത്തൂപ്പുഴ, ആറ്റിങ്ങല്‍ പൊലിസ് സ്റ്റേഷനുകളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത നിരവധി കേസുകള്‍ ഇയാള്‍ക്കെതിരേ ഉണ്ടെന്ന് കുമളി എസ്.ഐ പ്രകാശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."