HOME
DETAILS

കൃഷിയിടങ്ങള്‍ തകര്‍ത്ത് കാട്ടാനകളുടെ വിളയാട്ടം

  
backup
August 24 2018 | 08:08 AM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d

മുള്ളേരിയ: വീണ്ടും കാട്ടാനകള്‍ നാട്ടിലിറങ്ങിയതോടെ കര്‍ഷകരുടെ ജീവനും സ്വത്തും ഭീഷണിയില്‍. കഴിഞ്ഞ രണ്ടുദിവസമായി ദേലംപാടി പഞ്ചായത്തിലെ വിവിധയിടങ്ങളിലെ കൃഷിയിടങ്ങളിലിറങ്ങിയ കാട്ടാനകളുടെ വിളയാട്ടത്തില്‍ തരിച്ചു നില്‍ക്കുകയാണ് പ്രദേശവാസികള്‍.
രണ്ടുദിവസം മുന്‍പ് കാട്ടാനകളെ വനം വകുപ്പ് അധികൃതര്‍ തുരത്തിയെങ്കിലും ഇന്നലെ വീണ്ടും ഇവ കൃഷിയിടങ്ങളിലെത്തി.
ഇന്നലെയും കാട്ടാനകളെ തുരത്തിയിട്ടുണ്ടെങ്കിലും അവ കാടുകയറിയിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ പാണ്ടി, ബെള്ളച്ചേരി, നെച്ചിപടുപ്പ്, ചാമക്കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിടങ്ങളിലാണ് കാട്ടാനകളുടെ വിളയാട്ടം. പാണ്ടിയിലെ അബ്ദുല്ല, മോഹനന്‍, നന്ദകുമാര്‍, പാണ്ടി കയ്യോണിയിലെ കേശവറാവ് തുടങ്ങി നിരവധി കര്‍ഷകരുടെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം ആയിരത്തോളം വാഴകളും കവുങ്ങ്, തെങ്ങുകളുമാണ് നശിപ്പിച്ചത്. കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി ഉപയോഗിക്കുന്ന പൈപ്പ്, സ്പ്രിങ്ക്‌ളറുകള്‍ എന്നിവ കാട്ടാനകള്‍ പിഴുതെറിഞ്ഞു.
രണ്ടു ദിവസമായി കര്‍ണാടക വനമേഖലയില്‍നിന്നിറങ്ങിയ കുട്ടി ആന ഉള്‍പ്പെടെ പത്ത് കാട്ടാനകളാണ് രണ്ടു കൂട്ടങ്ങളായി നാടിനെ വിറപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാര്‍ഷിക മേഖലയില്‍ ഇറങ്ങിയ ആനക്കൂട്ടത്തെ വനം വകുപ്പ് അധികൃതരായ കെ.വി ജയപ്രകാശ്, ബി.വി രാജഗോപാല്‍, എന്‍.വി സത്യന്‍, എന്‍. അനില്‍ കുമാര്‍, എം. ഗോപാലന്‍, കെ. മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ പന്തം കെട്ടിയും പടക്കം പൊട്ടിച്ചും വിരട്ടി ഓടിച്ചുവെങ്കിലും ഇന്നലെ രാവിലെ വീണ്ടും കൃഷിയിടങ്ങളില്‍ എത്തി. മാത്രമല്ല, കാട്ടാനക്കൂട്ടം ജനങ്ങള്‍ക്ക് നേരെ തിരിഞ്ഞതായും കര്‍ഷകര്‍ പറയുന്നു.
ആനകളെ തുരത്താന്‍ വേണ്ടി കൃഷിയിടത്തില്‍ ആനകള്‍ കയറുന്ന സ്ഥലത്ത് തീയിട്ടതോടെ ആനകള്‍ വിരണ്ടോടിയെങ്കിലും വനത്തിനുള്ളില്‍ കയറാന്‍ സാധ്യതയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെനിന്നു കിലോമീറ്ററുകള്‍ അകലെയുള്ള കര്‍ണാടക അതിര്‍ത്തിയിലെ കാട്ടികജെയിലെ കോളനിയിലെ ജനവാസകേന്ദ്രത്തില്‍ എത്തിയ ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
ആനകളെ തുരത്തി ഓടിക്കുന്നതിന് ശാശ്വത പരിഹാരം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago