HOME
DETAILS

നിശബ്ദ പ്രചാരണവുമായി ഉണ്ണിത്താനും സതീഷ് ചന്ദ്രനും

  
backup
April 23 2019 | 04:04 AM

%e0%b4%a8%e0%b4%bf%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%a6-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%89%e0%b4%a3%e0%b5%8d

കാസര്‍കോട്: കൊട്ടിക്കലാശത്തിന് ശേഷം നിശബ്ദ പ്രചാരണത്തി
നിറങ്ങി കാസര്‍കോട് ലോക്‌സഭ് മണ്ഡലം യു.ഡി.എഫ്, എല്‍.ഡി.എഫ്,എന്‍.ഡി.എ സ്ഥാ
നാര്‍ഥികളായ രാമോഹന്‍ ഉണ്ണിത്താനും സതീഷ് ചന്ദ്രനും രനവീശ തന്ത്രി കണ്ടരും. പ്രധാന വ്യക്തികളേയും പരമാവധി വോട്ടര്‍മാരേയും നേരില്‍ കാണാനാണ് മൂന്ന് സ്ഥാനാര്‍ഥികളും നിശബ്ദപ്രചാരണ ദിവസം ചിലവിട്ടത്. സ്വകാര്യ പരിപാടികളില്‍ പങ്കെടുത്തും സ്ഥാനാര്‍ഥികള്‍ അവസാനവട്ടം വോട്ടുറപ്പിച്ചു. കൊട്ടിക്കലാശത്തിന്റെ തിരക്ക് അവസാനിച്ച് കഴിഞ്ഞ ദിവസം രാത്രിയിലും സ്ഥാനാര്‍ഥികള്‍ക്ക് വിശ്രമമില്ലായിരുന്നു. ഇന്നലെ പ്രധാന വ്യക്തികളെയും മറ്റും കണ്ട് വോട്ടഭ്യര്‍ഥിച്ച ശേഷം നേതാക്കളുമായി ചര്‍ച്ച നടത്തി അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.
യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇന്നലെ രാവിലെ കാഞ്ഞങ്ങാട് മണ്ഡലത്തിലായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളായ അന്തരിച്ച എ.സി കണ്ണന്‍ നായര്‍, കെ. മാധവന്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. കണ്ണന്‍ നായരുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ഛന നടത്തി. തുടര്‍ന്ന് കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് വോട്ടര്‍മാരെ നേരില്‍ കണ്ട ശേഷം കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിലും ഉണ്ണിത്താന്‍ വോട്ടഭ്യര്‍ഥിച്ചു. കോട്ടപ്പുറം വിറ്റല്‍ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളെ കാണാനും ഉണ്ണിത്താന്‍ മറന്നില്ല. ഉച്ചയോടെ കാഞ്ഞങ്ങാട് മില്‍മ പ്ലാന്റിലെത്തി. ഉച്ചയ്ക്ക് ശേഷം മഖാം ഉറൂസ് നടക്കുന്ന പാറപ്പള്ളിയിലുമെത്തി. ശേഷം ചിത്താരി കടപ്പുറത്തെത്തി വോട്ടഭ്യര്‍ഥിച്ചു. അമ്പലത്തറയിലെ എന്‍ഡോസള്‍ഫാന്‍ 'സ്‌നേഹവീടും' യു.ഡി.എഫ് സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. ബോവിക്കാനം പൊവ്വലില്‍ മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി ഷാഫിയുടെ മകന്റെ വിവാഹത്തിലും ഉണ്ണിത്താന്‍ പങ്കെടുത്തു.
ജന്മനാടായ നീലേശ്വരത്തായിരുന്നു അവസാന മണിക്കൂറുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ്ചന്ദ്രന്‍. നീലേശ്വരം മുനിസിപ്പാലിറ്റിയിലായിരുന്നു നിശബ്ദപ്രചാരണ ദിവസം സ്ഥാനാര്‍ഥി പ്രചാരണം നടത്തിയത്. മുനിസിപ്പാലിറ്റി പരിധിയിലെ വീടുകള്‍ കയറി സതീഷ് ചന്ദ്രന്‍ വോട്ടുറപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം നീലേശ്വരത്തെ സുവര്‍ണവല്ലി, പട്ടേന, വാണിയംവയല്‍, ചിറപ്പുറം, കുഞ്ഞാലിക്കില്‍ എന്നിവിടങ്ങളിലെ വീടുകളിലെത്തി പ്രധാന വ്യക്തികളെ കണ്ട് വോട്ടഭ്യര്‍ഥിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ ഉത്സവം നടക്കുന്ന സുവര്‍ണവല്ലി ക്ഷേത്രത്തിലെത്തി ഭക്തര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. വൈകിട്ട് അഞ്ചോടെ നീലേശ്വരം ബസ്റ്റാന്‍ഡിലെ റിക്ഷാ സ്റ്റാന്റിലെത്തി ഓട്ടോറിക്ഷ തൊഴിലാളിയടക്കമുള്ളവരോട് വോട്ടഭ്യര്‍ഥിച്ചു. രാവിലെ പള്ളിക്കര, പൂവാലംക്കൈ പാലായിറോഡ്, എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. സ്ഥാനാര്‍ഥിയോടെപ്പം കെ. ബാലകൃഷ്ണന്‍, നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍, എ. വി സുരേന്ദ്രന്‍, സി. സുരേശന്‍, കെ.വി ചന്ദ്രന്‍ പണിക്കര്‍,പി.വി സതീശന്‍, എ. തമ്പാന്‍ നായര്‍, വി.വി വിനീഷ് എന്നിവരും ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago