ഇന്ന് ഉത്രാടപ്പാച്ചില്‍: നിറം മങ്ങി ഓണ വിപണി
കണ്ണൂര്‍: മഴക്കെടുതിയെ തുടര്‍ന്ന് തളര്‍ന്ന ഓണം വിപണി ഉണര്‍വിലേക്ക്. രണ്ടു ദിവസമായി മഴയടങ്ങിയത് വ്യാപാരികള്‍ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പേ സജീവമാകേണ്ടിയിരുന്ന ഓണ വിപണിയില്‍ കഴിഞ്ഞ ദിവസം മുതലാണ് തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയത്. വസ്ത്രങ്ങളും ബാഗുകളും വീട്ട് ഉപകരണങ്ങളുമാണ് കൂടുതലായി വിറ്റുപോകുന്നത്.
എന്നാല്‍ ഇക്കുറി പോയ വര്‍ഷങ്ങളേക്കാള്‍ ഇരട്ടി വിലയാണ് ഓരോ സാധനങ്ങള്‍ക്കും. മണ്‍ചട്ടികള്‍, മണ് പാത്രങ്ങള്‍ എന്നിവയക്ക് 160 രൂപ മുതലാണ് വില. പുത്തന്‍ ഫാഷനിലും വൈവിധ്യത്തിലുമുളള വസ്ത്രങ്ങള്‍ക്കും വില കുത്തനെ കൂടിയിട്ടുണ്ട്. കൂടാതെ പൂ വിപണിയും സജീവമായി. 100 ഗ്രം ജമന്തിക്ക് 15 രൂപയും വാടാര്‍മല്ലി ഒരു കിലോക്ക് 200 രൂപയും ഒരു കിലോ അരളിക്ക് 300 രൂപയുമാണ് ഈടാക്കുന്നത്. ഓണാഘോഷ പരിപാടികളെല്ലാം മാറ്റിവച്ച സാഹചര്യത്തില്‍ പൂ വിപണി ഏറെ നിറം മങ്ങിയ അസ്ഥയിലാണ്. മഴക്കെടുതിയില്‍ വാഹന ഗതാഗതം ചിലയിടങ്ങില്‍ തടസ്സപ്പെട്ടതോടെ പച്ചക്കറി വിപണിയിലും ഇക്കുറി കാര്യമായ കുറവ് അനുഭവപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."