പടന്ന സംഘര്‍ഷം; 80 എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
തൃക്കരിപ്പൂര്‍: കലാശക്കൊട്ടിനിടെ പടന്നയിലുണ്ടായ അനിഷ്ട സംഭവത്തില്‍ 80 പേര്‍ക്കെതിരേ ചന്തേര പൊലിസ് കേസെടുത്തു. എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകരില്‍ 40 വീതം പേര്‍ക്കെതിരേയാണ് കേസെടുത്തത്. എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ പോലിസ് വാഹനം കല്ലെറിഞ്ഞ് തകര്‍ത്തതിനും മാരകായുധങ്ങള്‍ കൈവശം വെച്ചതിനുമാണ് ഇരുവിഭാഗത്തില്‍പെട്ട 80 പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
അക്രമികളെ പിരിച്ചുവിടാന്‍ പോലിസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊലിസിന് നേരെ കല്ലെറിയുകയും വാഹനം തകര്‍ക്കുകയും ചെയ്തത്. അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ പൊലിസ് മേധാവി ജെയിംസ് ജോസഫ് നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റ് നടപടി തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുമെന്ന് പൊലിസ് മേധാവികള്‍ പറഞ്ഞു. പൊലിസ് ഗ്രാനേഡ് പ്രയോഗിച്ചതിനാല്‍ മൂന്നുവീതം സ്ത്രീകളും കുട്ടികളും അബോധാവസ്ഥയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."