ആഘോഷമില്ലാതെ ബലിപെരുന്നാള്‍ ദിനം
കണ്ണൂര്‍: മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷം ഒഴിവാക്കി നാടെങ്ങും ബലി പെരുന്നാള്‍ കൊണ്ടാടി. പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കായി പ്രത്യേക പ്രാര്‍ഥനക്കൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഫണ്ട് ശേഖരണം കൂടി നടത്തിയായിരുന്നു ജില്ലയിലെ പള്ളികളിലെ പെരുന്നാള്‍ദിനം.
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പെരുന്നാള്‍ ദിനം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവഴിക്കണമെന്ന് സമസ്ത ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകള്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. പള്ളികളിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ക്കുശേഷം ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്താനും വിശ്വാസികള്‍ സമയം കണ്ടെത്തി. വിവിധ പള്ളികളില്‍ ഖത്തീബുമാര്‍ നിസ്‌കാരത്തിനു നേതൃത്വം നല്‍കി. പാനൂര്‍ പാറാട് ജുമാ മസ്ജിദില്‍ സമസ്ത കേന്ദ്ര സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ പെരുന്നാള്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ചെറുവത്തല ജുമാമസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരത്തിനുശേഷം സമസ്ത കേന്ദ്ര മുശാവറാ അംഗം മാണിയൂര്‍ അഹ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സദസും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."