HOME
DETAILS

മത്തായിയുടെ കസ്റ്റഡി മരണം: കേസ് സി.ബി.ഐക്ക് വിട്ടു, മൃതദേഹം മറവുചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

  
backup
August 21 2020 | 07:08 AM

mathai-death-case-handover-to-cbi-latest-news

പത്തനംതിട്ട: വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ദുരൂഹസാഹചര്യത്തില്‍ മരിച്ച് ഫാം ഉടമ മത്തായിയുടെ കേസ് സി.ബി.ഐക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം. മത്തായിയുടെ ഭാര്യ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് നിര്‍ദേശം. അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിച്ച പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുത്തത്.

മൃതദേഹം മറവുചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം ഇതുവരെയും ആരെയും കസ്റ്റഡിയിലെടുക്കാത്തതെന്താണെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.അതേസമയം മൃതദേഹം മറവുചെയ്യാത്തതെന്തുകൊണ്ടാണെന്ന് കോടതി ഹരജിക്കാരോട് ചോദിച്ചു. സംസ്‌കാരത്തിന് വേണ്ടത് ചെയ്യണമെന്ന് ഹൈക്കോടതി മത്തായിയുടെ ഭാര്യയോട് പറഞ്ഞു.ജൂലൈ 28ന് മരിച്ച മത്തായിയുടെ മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ല.

ചിറ്റാറില്‍ തെളിവെടുപ്പിനിടെയാണ് മത്തായി കിണറ്റില്‍ വീണ് മരിച്ചത്. വനംവകുപ്പിന്റെ ക്യാമറ നശിപ്പിച്ചെന്ന കേസിലാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്ന് തന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും ബന്ധുക്കള്‍ നിലപാടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു' ഷാനിബിനോട് അഭ്യര്‍ഥനയുമായി സരിന്‍; പിന്‍മാറില്ലെന്ന് ഷാനിബ് 

Kerala
  •  2 months ago
No Image

വിവിധ രാജ്യങ്ങളുമായി വ്യോമ സര്‍വിസ് കരാറുകളില്‍ ഒപ്പുവെച്ച് ഖത്തര്‍

qatar
  •  2 months ago
No Image

ഹൈടെക്കിലും കോളജ് സ്‌കോളർഷിപ്പുകൾ ഓഫ്‌ലൈനിലേക്ക്

Kerala
  •  2 months ago
No Image

സരിൻ്റെ കൈവശം 5,000 രൂപ, രാഹുലിൻ്റെ പക്കൽ 25,000

Kerala
  •  2 months ago
No Image

വോട്ടെടുപ്പ് കഴിഞ്ഞിട്ട് ആറുമാസം; വടകരയിലെ രണ്ട് ബൂത്തിലെ  വോട്ടുകള്‍ ഇനിയും എണ്ണിയില്ല

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം 

Kerala
  •  2 months ago
No Image

ബി.ജെ.പിയിലെ ഉൾപ്പോരിനൊപ്പം എൻ.ഡി.എയിലും പൊട്ടിത്തെറി

Kerala
  •  2 months ago
No Image

ന്യൂനപക്ഷ വോട്ടുകൾ ഉറപ്പിക്കാൻ എൽ.ഡി.എഫ്

Kerala
  •  2 months ago
No Image

സമ്പൂർണ വിജയം ലക്ഷ്യമിട്ട് യു.ഡി.എഫ് ; ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാകുമെന്ന് വിലയിരുത്തൽ

Kerala
  •  2 months ago
No Image

യു ആര്‍ പ്രദീപിന് വോട്ടു തേടി മുഖ്യമന്ത്രി ഇന്ന് ചേലക്കരയില്‍

Kerala
  •  2 months ago