HOME
DETAILS

സേവനങ്ങളില്‍ പരാതിയുമായി ഉത്തരേന്ത്യന്‍ തീര്‍ഥാടകര്‍; അധികൃതരെ ശാസിച്ച് മക്ക ഗവര്‍ണര്‍

  
backup
August 24 2018 | 15:08 PM

4564564321312

മക്ക: ഹാജിമാര്‍ക്ക് നല്‍കിയ സേവനങ്ങളില്‍ വീഴ്ച വരുത്തിയത് നേരില്‍ കണ്ടു ബോധ്യപ്പെട്ട മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ ബന്ധപ്പെട്ട അധികൃതരെ വിളിച്ചുവരുത്തി ശാസിച്ചു. തമ്പുകളിലെത്തിയ ഗവര്‍ണര്‍ക്ക് മുന്നില്‍ ഉത്തരേന്ത്യക്കാരായ ഇന്ത്യന്‍ തീര്‍ഥാടകരാണ് പരാതി അറിയിച്ചത്.

മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നും മറ്റു സേവനങ്ങളില്‍ വീഴ്ചകളുള്ളതായും സര്‍വീസ് സ്ഥാപന അധികൃതര്‍ തങ്ങളുടെ ആവലാതികള്‍ ഗൗനിക്കുന്നില്ലെന്നും തീര്‍ഥാടകര്‍ ഗവര്‍ണര്‍ക്കു മുന്നില്‍ പരാതിപ്പെട്ടു. പരാതി ബോധ്യപ്പെട്ട ഡെപ്യൂട്ടി ഗവര്‍ണര്‍ ഇക്കാര്യം നടപ്പിലാക്കേണ്ട മുതവ്വിഫ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ശാസിക്കുകയായിരുന്നു.

ഹജ്ജിനുള്ള ബാഹ്യമായ സേവനങ്ങളാണ് ഹജ്ജ് മന്ത്രാലയവും ബന്ധപ്പെട്ട സഊദി ഭരണകൂടവും നല്‍കുന്നത്. എന്നാല്‍, ഹാജിമാര്‍ക്ക് നല്‍കേണ്ട മറ്റു സൗകര്യങ്ങള്‍ മുതവ്വിഫുമാരാണ് ഏര്‍പ്പെടുത്തേണ്ടത്. ഇക്കാര്യത്തില്‍ മുത്വവ്വിഫുമാര്‍ വേണ്ട രീതിയില്‍ കാര്യങ്ങള്‍ സൗകര്യപ്പെടുത്തിയില്ലെന്നാണ് ഹാജിമാര്‍ പരാതിപ്പെട്ടത്.

സ്ഥാപന അധികൃതര്‍ നിരത്തിയ ന്യായീകരണങ്ങള്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ തള്ളിക്കളഞ്ഞു. ന്യായീകരണങ്ങള്‍ തനിക്ക് കേള്‍ക്കേണ്ടതില്ലെന്നും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുകയും ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുകയാണ് വേണ്ടതെന്നും വീഴ്ചകള്‍ അംഗീകരിക്കില്ലെന്നും സര്‍വീസ് സ്ഥാപന അധികൃതരോട് ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു.

ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ കഴിയുന്ന തമ്പില്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ സന്ദര്‍ശിക്കുന്നതിന്റെയും ഗവര്‍ണര്‍ക്കു മുന്നില്‍ തീര്‍ഥാടകര്‍ പരാതിപ്പെടുന്നതിന്റെയും സര്‍വീസ് സ്ഥാപന അധികൃതരെ ഗവര്‍ണര്‍ ശാസിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  4 hours ago