സിയാദ് വധം: കോടിയേരിയെ തള്ളി മന്ത്രി ജി.സുധാകരന്‍
ആലപ്പുഴ: കായംകുളം സിയാദ് വധക്കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി മന്ത്രി ജി.സുധാകരന്‍. സംഭവം രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്നായിരുന്നു നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. എന്നാല്‍ അതല്ലെല്ലെന്നും
കായംകുളത്തെ ക്വട്ടേഷന്‍, മാഫിയ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിനാണ് സിയാദിനെ അരും കൊല ചെയ്തതെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നിരപരാധി ആയ സിയാദിനെ മാഫിയാ സംഘം കൊലപ്പെടുത്തിയതാണ് ചര്‍ച്ചാവിഷയം. ഇത് രാഷ്ട്രീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വം നടത്തിയ കൊലപാതകമാണിതെന്നുമായിരുന്നു കോടിയേരി ആരോപിച്ചിരുന്നത്.
അതേസമയം, മുഖ്യപ്രതി മുജീബിനെ സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ സഹായിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് ജാമ്യം ലഭിച്ച സാഹചര്യം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. പൊലിസിന് അക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് സമാധാനം പറയണം. ഇത് സര്‍ക്കാര്‍ പരിശോധിക്കണമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്ന് കായംകുളം പൊലിസും ആവര്‍ത്തിച്ചു. മുന്‍
വൈരാഗ്യം മൂലമുള്ള കൊലയാണെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."