HOME
DETAILS
MAL
വീടിന് തീപിടിച്ചു: ഒന്നരലക്ഷം രൂപയുടെ നഷ്ടം
backup
April 23 2019 | 04:04 AM
ചെറുപുഴ: പുളിങ്ങോം പാലാന്തടത്തില്‍ വീടിനു തീപിടിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് മാടാപ്പുറം മഹ്ബൂബിന്റെ വീടിന്റെ മുകളിലെ നിലക്ക് തീപിടച്ചത്. ഈ സമയം മുറിയിലാരുമില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. വീടിന്റെ ഒന്നാം നിലയില്‍ ഉറങ്ങിക്കിടന്നവര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ടു മുകളിലെത്തിയപ്പോഴാണ് തീപിടിത്തം കണ്ടത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."