HOME
DETAILS
MAL
യു.എ.ഇ സഹായധനം: മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ചെന്നിത്തല
backup
August 24 2018 | 18:08 PM
ആലപ്പുഴ: പ്രളയബാധിതരെ സഹായിക്കുന്നതിനായി യു.എ.ഇ 700 കോടി രൂപ നല്‍കുമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സഹായധനം പ്രഖ്യാപിച്ചിട്ടില്ലെന്നാണ് യു.എ.ഇ ഇന്ത്യന്‍ അംബാസഡര്‍ വ്യക്തമാക്കിയത്.
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയാണ് 700 കോടി രൂപ നല്‍കുമെന്ന് പറഞ്ഞത്. കേന്ദ്രം ഇതിനെ എതിര്‍ത്തപ്പോള്‍ പ്രധാനമന്ത്രിക്ക് കത്തുനല്‍കിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഗള്‍ഫ് നാടുകളുമായി നല്ല ബന്ധമാണ് കേരളത്തിനുള്ളത്. ഗൗരവതരമായ വിഷയത്തില്‍ വിശദീകരണം നല്‍കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ആലപ്പുഴ ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."