സിറിയന്‍ വിമതര്‍ ഫലസ്തീന്‍ ബാലന്റെ തലയറുത്തു
ബെയ്‌റൂത്ത്: സര്‍ക്കാരനുകൂല പോരാളിയെന്നാരോപിച്ചു സിറിയന്‍ വിമതര്‍ 12കാരന്റെ തലവെട്ടിയതായി റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ചൊവ്വാഴ്ചയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ലിവ അല്‍ ഖുദ്‌സ് അംഗമാണെന്നാരോപിച്ചാണ് കുട്ടിയുടെ തലവെട്ടിയത്. ഫലസ്തീനി സായുധസേനയാണ് ലിവ അല്‍ ഖുദ്‌സ്. ഈ വിഭാഗം സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിന് അനുകൂലമായി നിലപാടെടുക്കുന്നുവെന്നാണ് ആരോപണം.
ഫലസ്തീന്‍ ബാലനായ അബ്ദുല്ല ഇസ ആണ് കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിക്കു സംഘടനയുമായി ബന്ധമില്ലെന്നു ജറുസലേം ബ്രിഗേഡ് എന്നറിയപ്പെടുന്ന സംഘടന പ്രസ്താവനയില്‍ അറിയിച്ചു. കൊല്ലപ്പെടുമ്പോള്‍ കുട്ടി രോഗിയായിരുന്നുവെന്നും അലെപ്പോയിലെ അല്‍ മഷാദില്‍ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നെന്നും സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു. സിറിയന്‍ വിമതരായ നൂര്‍ അല്‍ ദിന്‍ അല്‍ സിന്‍കിയുടെ പ്രവര്‍ത്തകരാണ് കുട്ടിയുടെ തലവെട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."