വിമാനത്താവളത്തിലൂടെ മയക്കുമരുന്ന് കടത്ത്:അന്വേഷണമാരംഭിച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി ദോഹയിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച്ച രാത്രി കൊല്ലം കൊട്ടാരക്കര സ്വദേശി ഷാനവാസില്‍ നിന്നാണ് ഒരു കിലോ തൂക്കം വരുന്ന ഹാഷിഷ് ഓയില്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് പിടികൂടിയത്. രാത്രി 7.25 ന് ഇന്‍ഡിഗോ വിമാനത്തില്‍ ദോഹയിലേക്ക് പോകുന്നതിന് എത്തിയതായിരുന്നു ഷാനവാസ്. ഷൂസിനുള്ളില്‍ ഒളിപ്പിച്ചു വച്ചതായിരുന്നു ഹാഷിഷ്. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗില്‍ വച്ചു സെക്യുരിറ്റി ചെക്കിംഗിനിടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്. സംശയം തോന്നിയ യുവാവിനെ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കസ്റ്റംസിന് കൈമാറിയ യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മയക്കുമരുന്ന് പിടികൂടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."