HOME
DETAILS

മതാധ്യാപകര്‍: നാം കൈത്താങ്ങ് നല്‍കേണ്ടവര്‍

  
backup
August 22 2020 | 01:08 AM

madrassa-teachers-880533-2020

 

മതബോധവും സാംസ്‌കാരിക തനിമയും സാമൂഹിക ഔന്നത്യവും പരോപകാര ബോധവും മാനവിക സൗഹൃദവും ഒപ്പം സംഘടിത സ്വഭാവവും പുലര്‍ത്തുന്നവരാണ് കേരളീയ മുസ്‌ലിംകള്‍. നൂറ്റാണ്ടുകളുടെ ഇസ്‌ലാമിക പാരമ്പര്യമുള്ള ഈ മണ്ണില്‍ മതപഠനത്തിനും അത്രതന്നെ പഴക്കമുണ്ട്. പ്രവാചകന്റെ കാലത്തുതന്നെ കേരളത്തില്‍ ഇസ്‌ലാമിക ചലനങ്ങള്‍ക്ക് വേരോട്ടമുണ്ടായിരുന്നുവെന്നാണ് ചരിത്രം. ആദ്യകാലം മുതല്‍ തന്നെ ഇവിടെ നിലനിന്ന മതപാഠശാലകളും അവയിലൂടെ ജന്മംകൊണ്ട വിശ്വപണ്ഡിതന്‍മാരും ലോകപ്രസിദ്ധമായ രചനകളുമെല്ലാം അതിന്റെ അനുരണനങ്ങളാണ്. പൊന്നാനിയിലെ മഖ്ദൂമുമാരും മമ്പുറം തങ്ങന്മാരും വെളിയങ്കോട് ഉമര്‍ഖാദിയും ഇവിടെ നിലനിന്നിരുന്ന ലോകോത്തര പണ്ഡിത നിരയിലെ അഗ്രേസരന്‍മാരായിരുന്നല്ലോ. മഖ്ദൂമിന്റെ നേതൃത്വത്തില്‍ പൊന്നാനിയില്‍ നടന്നിരുന്ന ദര്‍സില്‍ വിദേശ രാഷ്ട്രങ്ങളില്‍ നിന്നടക്കം പഠിതാക്കളെത്തിയിരുന്നുവെന്നും പ്രസ്തുത ദര്‍സ് ഒരു രാഷ്ട്രാന്തരീയ കലാലയമായി മാറിയെന്നും ചരിത്രം പറയുന്നു.


മത വിജ്ഞാനീയങ്ങളുടെ ഈ പൈതൃകം കാത്തുസൂക്ഷിക്കുകയും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുകയെന്ന മഹിതമായ ദൗത്യമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ 1951-ല്‍ രൂപം കൊണ്ട സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡും 1959-ല്‍ രൂപംകൊണ്ട ജംഇയ്യത്തുല്‍ മുഅല്ലിമീനും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി 10257 മദ്‌റസകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതും അവയുടെ പുരോഗതിക്കാവശ്യമായ പുതിയ മാര്‍ഗങ്ങള്‍ നടപ്പിലാക്കുന്നതും ഈ സംഘടനകളാണ്. ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പൂര്‍വവിദ്യാര്‍ഥി സംഘടന ഹാദിയക്കു കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 250 മക്തബുകള്‍ക്ക് അംഗീകാരം നല്‍കുകയും ആവശ്യമായ സഹായങ്ങളും പിന്തുണ കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.


മദ്‌റസാ മുഅല്ലിംകളുടെ നാനോന്മുഖ ക്ഷേമം ലക്ഷ്യമിട്ട് 1959-ലാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപം കൊള്ളുന്നത്. വന്ദ്യരായ വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെയും പി. അബൂബക്ര്‍ നിസാമിയുടെയും കെ.പി ഉസ്മാന്‍ സാഹിബിന്റെയും നേതൃത്വത്തില്‍ തുടക്കം കുറിച്ച ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 479 റെയ്ഞ്ചുകളും 21 ജില്ലാ ഘടകങ്ങളുമായി വ്യാപിച്ചുകഴിഞ്ഞു. മദ്‌റസാ മുഅല്ലിംകള്‍ക്ക് ശാസ്ത്രീയമായ അധ്യാപനരീതികളില്‍ പരിശീലനം കൊടുക്കുന്നതോടൊപ്പം അവരുടെ അക്കാദമിക- സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടിയും സംഘടന വിവിധ പരിപാടികളാവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. അവശ സഹായം, സര്‍വിസ് ആനുകൂല്യം, പെന്‍ഷന്‍, മരണാനന്തര ക്രിയാസഹായം, പ്രവര്‍ത്തക അലവന്‍സ്, മോഡല്‍ ക്ലാസ് അലവന്‍സ്, മദ്‌റസാ ഗ്രാന്റുകള്‍, വിവിധ അവാര്‍ഡുകള്‍, മുഅല്ലിം നിക്ഷേപ പദ്ധതി, കലാസാഹിത്യ മത്സരം, വിവിധ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി ഒട്ടനവധി പദ്ധതികളാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇതിനകം വിജയകരമായി പ്രയോഗവത്കരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം പവിത്ര കര്‍മങ്ങള്‍ക്കായി സംഘടന ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5,17,87,890 രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതില്‍ മുഅല്ലിം പെന്‍ഷനും നിക്ഷേപ പദ്ധതിയും പോലുള്ള സംരംഭങ്ങള്‍ക്ക് കേരളത്തിലെ ഇതര അധ്യാപക സംഘടനകള്‍ ഇപ്പോഴും ധൈര്യം കാണിക്കുന്നില്ലെന്നറിയുമ്പോഴാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൈവരിച്ചിരിക്കുന്ന സ്വപ്ന സമാനമായ നേട്ടം അനാവൃതമാവുന്നത്. കഴിഞ്ഞ രണ്ടു പ്രളയകാലത്തും അല്‍പം മുന്‍പ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ മൂലം ശമ്പളം മുടങ്ങിയ സാഹചര്യത്തിലും മുഅല്ലിംകള്‍ക്ക് ആശ്വാസമായി പ്രത്യേക ഫണ്ടുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.


വിവിധ ഭാഗങ്ങളില്‍നിന്നു കനത്ത വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മദ്‌റസാപ്രസ്ഥാനത്തെ ക്രിയാത്മകമായി നിലനിര്‍ത്തുകയെന്നതും പ്രതികൂലാവസ്ഥകളെ അതിജീവിക്കാന്‍ പ്രാപ്തമാക്കുകയെന്നതുമാണ് നിലവില്‍ സംഘടനയ്ക്ക് മുമ്പിലുള്ള ദൗത്യം. മദ്‌റസകളുടെ പുരോഗതിയും വിദ്യാര്‍ഥികളുടെ വിജ്ഞാന വളര്‍ച്ചയും അവരുടെ ധാര്‍മിക ഔന്നത്യവും മുഅല്ലിംകളുടെ അധ്യാപനശേഷിയും മെച്ചപ്പെടുത്താനും പ്രസ്ഥാനം ബഹുമുഖ പദ്ധതികളുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. പലവിധത്തിലുള്ള പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരുന്ന ഇക്കാലത്ത് നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് മുഅല്ലിംകള്‍.


കൊവിഡ് ഭീതിയും ലോക്ക്ഡൗണ്‍ പ്രതിസന്ധികളും ആശങ്ക പടര്‍ത്തുന്ന പുതിയ സാഹചര്യത്തില്‍ ദൈനംദിന ചെലവിനു പോലും തുക കണ്ടെത്താന്‍ പ്രയാസപ്പെടുന്നവരാണ് മദ്‌റസാ അധ്യാപകര്‍. ഈയൊരു സവിശേഷ സാഹചര്യം കണ്ടറിഞ്ഞു കൃത്യമായ ശമ്പളം വീട്ടിലെത്തിച്ചുനല്‍കുന്ന നിരവധി മദ്‌റസാ ഭാരവാഹികളുണ്ട്. എന്നാല്‍ പകുതി പോലും നല്‍കാത്തവരും തീരെ നല്‍കാത്തവരുമായ മറ്റുചിലരുമുണ്ടെന്നതു വിസ്മരിച്ചുകൂടാ. വിവിധ തൊഴില്‍സാധ്യതകളുണ്ടായിട്ടും അവര്‍ മതാധ്യാപനത്തിനു പ്രാധാന്യം നല്‍കാനുള്ള കാരണം ദീനിന്റെയും സമുദായത്തിന്റെയും നിലനില്‍പ്പ് സാധ്യമാക്കുന്നതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കു കൂടിയുണ്ടെന്ന ഉത്തമബോധ്യമുള്ളതാണ്.


അധ്യാപക ക്ഷാമം, മുഅല്ലിംകളുടെ കൊഴിഞ്ഞുപോക്ക്, ബോധന സമയക്കുറവ്, പഠിച്ചറിഞ്ഞ അറിവുകള്‍ക്കനുസൃതമായി പുതുതലമുറ പ്രായോഗിക ജീവിതത്തെ രൂപപ്പെടുത്താത്തത് തുടങ്ങി ഒട്ടനേകം സങ്കീര്‍ണതകള്‍ മദ്‌റസാ പ്രസ്ഥാനത്തിന്റെ ഗുണമേന്മക്കും ത്വരിതഗമനത്തിനും തടസം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സമുദായത്തെ ഈ സാംസ്‌കാരിക ദുരന്തത്തെ കുറിച്ച് ബോധവാന്മാരാക്കുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ തേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ഷത്തില്‍ ഒരു ദിവസം മുഅല്ലിം ദിനമായി ആചരിക്കാന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തീരുമാനിച്ചത്. രൂക്ഷമായ സാമ്പത്തിക പരാധീനതകള്‍ മൂലം മുഅല്ലിംകളുടെ കൊഴിഞ്ഞുപോക്കിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ മുഅല്ലിം ക്ഷേമനിധിയിലേക്കുള്ള ഫണ്ട് സമാഹരണവും ഇതോടനുബന്ധിച്ച് നടക്കുന്നു. അസംഘടിതത്വവും അരാജകത്വവും രൂക്ഷമായ പുതുതലമുറയെ നന്മയുടെ വഴികളിലേക്ക് തിരിച്ചുവിടുകയെന്നതാണ് മുഅല്ലിം ഡെ നല്‍കുന്ന സന്ദേശം. ഇത്തരം ആശയങ്ങളെ പ്രയോഗപഥത്തിലെത്തിക്കുന്നതിനു മുന്നില്‍ നില്‍ക്കേണ്ടത് നമ്മുടെ മദ്‌റസാ മുഅല്ലിംകളെന്ന വലിയ സമൂഹമാണ്. എന്നാല്‍, മതവിദ്യാഭ്യാസത്തോടു സമൂഹം കാണിക്കുന്നതിലേറെ രൂക്ഷമായ അവഗണനയാണ് ഒരുകൂട്ടം മതാധ്യാപകര്‍ ഇന്ന് ചില മാനേജ്‌മെന്റുകളില്‍നിന്നു നേരിട്ടുകൊണ്ടിരിക്കുന്നത്. അംഗബലത്തില്‍ വളരെയേറെ ഉണ്ടായിട്ടും സമരപ്രഖ്യാപനങ്ങളോ പ്രതിഷേധപ്രകടനങ്ങളോ ഇല്ലാതെ അവര്‍ തലമുറകള്‍ക്ക് മതവിദ്യയുടെ പ്രകാശം തെളിച്ചു കൊടുക്കുന്നു. അതുമുഖവിലക്കെടുത്തും പരിഗണിച്ചും മുഅല്ലിം സമൂഹത്തിനു ആവശ്യമായ സൗകര്യങ്ങള്‍ സജ്ജീകരിച്ചുകൊടുത്ത് മഹല്ലിന്റെ ഔന്നത്യത്തിനും സാമുദായിക പുരോഗതിക്കും വിശിഷ്യ വിദ്യാര്‍ഥികളുടെ നാനോന്മുഖ നന്മക്കും വിനിയോഗിക്കാനുതകുന്ന നയനിലപാടുകള്‍ മുഅല്ലിം ദിനത്തില്‍ രൂപീകൃതമാവുകയും അവ നടപ്പിലക്കാന്‍ മാനേജ്‌മെന്റ് സജീവമായി രംഗത്തിറങ്ങുകയും വേണം. കഴിഞ്ഞ ഡിസംബര്‍ അവസാന വാരം കൊല്ലം നഗരത്തിലെ ആശ്രാമം മൈതാനിയില്‍ നടന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തിലും ഇവ്വിഷയകമായ കാര്യങ്ങളില്‍ ഊന്നിയാണ് ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിച്ചത്.


മദ്‌റസാ സംവിധാനം ലോകാവസാനം വരെ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ ശോഷണം മൂലം സംഭവിക്കുന്ന ഭീമമായ സാംസ്‌കാരികാപകടവും ധര്‍മച്യുതിയും സമുദായത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. മദ്‌റസാ സംവിധാനങ്ങളുടെ നെടുംതൂണായ അധ്യാപകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കുള്ള ധന ശേഖരണം നടത്താനാണ് ഓഗസ്റ്റ് 23 നു (നാളെ) മുഅല്ലിം ഡെ ആചരിക്കുന്നത്. അധ്യാപകരുടെ ആശങ്കകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക, ന്യായമായ രീതിയില്‍ അവയ്ക്ക് പരിഹാരം കാണുക, സമൂഹത്തിന് തിരിച്ചിങ്ങോട്ടുള്ള പരാതികളും അഭിപ്രായങ്ങളും അര്‍ഹമായ രീതിയില്‍ പരിഗണിക്കുക തുടങ്ങിയ കാര്യങ്ങളും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. നാളിതുവരെ നാം കാത്തുപോന്ന പാരമ്പര്യ രീതികളെ, വിശിഷ്യ മദ്‌റസാ സംസ്‌കാരത്തെ പറ്റി അല്‍പജ്ഞാനികളോ അജ്ഞരോ ആയ പുതുതലമുറയ്ക്ക് അത്തരം വിഷയങ്ങളില്‍ അവബോധം സൃഷ്ടിച്ച് അജയ്യമായ നമ്മുടെ പ്രയാണത്തിന് പുതിയ ശക്തി പകരാന്‍ മുഅല്ലിം ഡെയിലൂടെ നമുക്കാവണം.'നിങ്ങള്‍ പ്രവര്‍ത്തിക്കുക; അല്ലാഹുവും റസൂലും സത്യവിശ്വാസികളും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണുന്നതാണ്' (അത്തൗബ 105).

 

(സമസ്ത കേരള ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ ജന. സെക്രട്ടറിയാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago